കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മേ ഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവരെ അനുമോദിക്കുന്നു. നാടക മേഖലയില്‍ അമ്പതാണ്ട് പൂര്‍ത്തിയാക്കിയ കെ.പി.എസ് പയ്യ നെടം, കോവിഡ് മഹാമാരി കാലത്ത് ആരോഗ്യ രംഗത്ത് മാതൃകാപ രമായി പ്രവര്‍ത്തിച്ച ആശാപ്രവര്‍ത്തകര്‍ എന്നിവരെയാണ് ആദരി ക്കുന്നത്. ആദരവ് 2021 എന്ന പേരില്‍ നടക്കുന്ന പരിപാടി വെള്ളി യാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് വട്ടമ്പലം ഉബൈദ് ചങ്ങലീരി സ്മാ രക ഹാളില്‍ അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെ യ്യും. പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിക്കും. ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ.സി.കെ ഉമ്മുസല്‍മ, ജില്ലാ പഞ്ചാ യത്തംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍, തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!