തിരുവനന്തപുരം:കാലാവസ്ഥാ വ്യതിയാനത്തിന്റെയും അന്തരീ ക്ഷ മലിനീകരണത്തിന്റെയും പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ പുക പരിശോധന കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീ ലനം ആരംഭിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. അന്തരീ ക്ഷ മലിനീകരണത്തിന്റെ വെല്ലുവിളികള്‍ കണക്കിലെടുത്ത് പുതി യ വാഹനങ്ങള്‍ക്ക് ബിഎസ്-വിഐ നിലവാരത്തിലുള്ള മലിനീകര ണ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതത് കാലങ്ങളില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള പരമാവധി മലിനീകരണ തോതിനുള്ളിലാണ് വാഹനങ്ങളുടെ പുക എന്ന് ഉറപ്പാക്കുന്നതിന് നിശ്ചിത ഇടവേളകളിലുള്ള പരിശോധന കര്‍ശനമാക്കേണ്ടതുണ്ടെ ന്ന് മന്ത്രി പറഞ്ഞു. അന്തരീക്ഷ മലിനീകരണം കാരണം ലോകത്ത് 3.7 ദശലക്ഷം മനുഷ്യര്‍ മരണപ്പെടുന്നതില്‍ വലിയൊരുപങ്ക് നമ്മുടെ രാജ്യത്താണ്. പക്ഷാഘാതം, ശ്വാസകോശരോഗങ്ങള്‍, നാഡീവ്യവ സ്ഥ തകരാറലാകുക, ഹൃദ്രോഗം, മാനസിക രോഗങ്ങള്‍ തുടങ്ങിയ വയ്ക്ക് പ്രധാന കാരണം അന്തരീക്ഷ മലിനീകരണമാണെന്ന് കണ്ടെ ത്തിയിട്ടുണ്ട്.

ഗര്‍ഭസ്ഥ ശിശുക്കളും കുട്ടികളും മുതല്‍ എല്ലാ വിഭാഗം ജനങ്ങളെ യും ബാധിക്കുന്ന ഈ പ്രശ്നത്തിന് പ്രധാന കാരണമായ അന്തരീക്ഷ മലിനീകരണം പരമാവധി തടയേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. സം സ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ എടപ്പാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് കേന്ദ്രത്തിലാണ് സംസ്ഥാ നത്തെ മുഴുവന്‍ വാഹന പുക പരിശോധകര്‍ക്കും ബാച്ചുകളായി പരിശീലനം സംഘടിപ്പിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!