അഗളി: പട്ടികവര്‍ഗ്ഗവികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ നി ര്‍ദ്ദേശപ്രകാരം പാലക്കാട് മെഡിക്കല്‍ കോളേജിന്റെ ഭാഗമായി രു ന്ന എ.എല്‍.എസ്.(അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട്) ആംബുലന്‍സ് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൈ മാറി.പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി. സി. ഇഗ്നേഷ്യസ്, മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ.എം.എസ്. പത്മനാഭന് എന്നിവരടങ്ങിയ സംഘം അട്ടപ്പാടിയില്‍ നേരിട്ടെ ത്തി യാണ് കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. ആര് പ്രഭുദാസിന് വാഹനം കൈമാറിയത്.