മണ്ണാര്‍ക്കാട്: എസ്.വൈ.എസ് മണ്ണാര്‍ക്കാട് സര്‍ക്കിള്‍ കമ്മിറ്റി ചങ്ങ ലീരി -മോതിക്കല്‍ താജുല്‍ ഉലൂം മദ്‌റസയില്‍ സംഘടിപ്പിച്ച സഹ വാസം ‘വെയ്ക് അപ്പ് -21’ ലീഡേഴ്‌സ് ക്യാമ്പ് മോതിക്കലില്‍ നടന്നു. ജില്ലാ പ്രസിഡണ്ട് എം.എ.നാസര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സം സ്ഥാന സെക്രട്ടറി പടിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.യഥാര്‍ത്ഥ ഇസ്ലാമിനേയും അതിന്റെ വക്താക്കളേയും ത കര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കങ്ങള്‍ക്കെതിരെ പൊതു സമൂഹം കരുതിയിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സര്‍ക്കിള്‍ പ്രസിഡണ്ട് യൂസുഫ് അശ്‌റഫി അധ്യക്ഷനായി.സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ കരീം ഹാജി മോതിക്കല്‍ പതാക ഉയ ര്‍ത്തി.മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡണ്ട് അശ്‌റഫ് അന്‍വരി ചങ്ങലീരി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ആത്മീയം സെഷനില്‍ എസ്. വൈ.എസ് ജില്ലാ ഉപാധ്യക്ഷന്‍ ഹാഫിള് ഉസ്മാന്‍ മുസ്ലിയാര്‍ വിളയൂര്‍ ക്ലാസെടുത്തു. സോണ്‍ നേതാക്കളായ അബ്ദുല്‍ ഖാദര്‍ ഖാസിമി, ഉ സ്മാന്‍ സഖാഫി കാരക്കാട്, അബ്ദു റശീദ് സഖാഫി ചിറക്കല്‍പടി , ജഅഫര്‍ സഅദി പൊമ്പ്ര, ഹംസ ലത്തീഫി അവണക്കുന്ന്, മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ പ്രസിഡണ്ട് ഉമര്‍ മുസ്ലിയാര്‍ പള്ളിക്കുറുപ്പ്, മഹല്ല് പ്രസിഡണ്ട് ഇബ്രാഹിം മാസ്റ്റര്‍, സലാം നാലകത്ത് , ലത്തീഫ് അഹ്‌സനി , ജംശീദ് ചങ്ങലീരി , റാഫി കൊളശ്ശേരി, സലാം പൊമ്പ്ര, നവാസ് സഖാഫി, അബ്ദുറഹ്മാന്‍ സഖാഫി, നിയാസ് സഖാഫി, ജംശീര്‍ മോതിക്കല്‍ എന്നിവര്‍ പങ്കെടുത്തു. മുഹമ്മദലി മോതിക്കല്‍ സ്വാഗതവും ജംശീര്‍ നമ്പിയംപടി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!