മണ്ണാര്‍ക്കാട് : എസ്.വൈ.എസ് മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹവാസ വും വൈക് അപ്പ് 2021 ലീഡേഴ്‌സ് ക്യാമ്പ്യം നാളെ വൈകീട്ട് 5 മ ണിക്ക് മോതിക്കല്‍ താജുല്‍ ഉലൂം മദ്‌റസയില്‍ നടക്കും. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദു കരീം പതാക ഉയര്‍ത്തും. കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡണ്ട് അശ്‌റഫ് അന്‍വരി ദുആക്ക് നേ തൃത്വം നല്‍കും . എസ്.വൈ. എസ് സര്‍ക്കിള്‍ പ്രസി ഡണ്ട് യൂസുഫ് അശ്‌റഫിയുടെ അദ്യക്ഷതയില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് എം.എ. നാസര്‍ സഖാഫി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ , എസ്. വൈ.എസ്. ജില്ലാ ഉപാദ്ധ്യക്ഷന്‍ ഹാഫിള് ഉസ്മാന്‍ വിളയൂര്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കും . എസ്. വൈ.എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി അബൂബക്കര്‍ മുസ്ലിയാര്‍ അവണക്കുന്ന്, എസ്.വൈ.എസ് സോണ്‍ നേതാക്കളായ അബ്ദുല്‍ ഖാദര്‍ ഖാസിമി, ലുഖ്മാന്‍ സഖാഫി തെങ്കര, അബ്ദു റശീദ് സഖാഫി ചിറക്കല്‍ പടി, ഉസ്മാന്‍ സഖാഫി കാരക്കാട് ,ജഅഫര്‍ സഅദി പൊമ്പ്ര, സര്‍ക്കിള്‍ സാന്ത്വന കേന്ദ്രം ചെയര്‍മാര്‍ ഉമര്‍ സഖാഫി പറമ്പുള്ളി തുടങ്ങിയവര്‍ സംബന്ധിക്കും. സര്‍ക്കിള്‍ ജന: സെക്രട്ടറി മുഹമ്മദലി മോതിക്കല്‍ സ്വാഗതവും ജംശീര്‍ മോതിക്കല്‍ നന്ദിയും പറയും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!