പാലക്കാട്: വൃക്ഷ വിളകള്‍ക്കായുള്ള രാജ്യത്തെ ആദ്യ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതി ഉദ്ഘാടനം നാളെ (നവംബര്‍ 16) ഉച്ചയ്ക്ക് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹി ക്കും. വണ്ണാമട അരുണാചല കൗണ്ടര്‍ ഓഡിറ്റോറിയത്തില്‍ നടക്കു ന്ന പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും. പദ്ധതി സ്വിച്ചോണ്‍ കര്‍മം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഫെര്‍ട്ടിഗേഷന്‍ സംവിധാനം ഉദ്ഘാടനം കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദും നിര്‍വഹിക്കും.
ജലവിഭവ വകുപ്പിന്റെ 2020- 21 പദ്ധതി വിഹിതമായ 3.1 കോടി ഉപയോഗിച്ച് കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെ. ഐ.ഐ. ഡി.സി.) മേല്‍നോട്ടത്തിലാണ് കരടിപ്പാറ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
കെ.ഐ.ഐ.ഡി.സി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്. തിലകന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. രമ്യ ഹരിദാസ് എം.പി, ജലവിഭവ വകു പ്പ്, പട്ടികജാതി- പട്ടികവര്‍ഗ, പിന്നോക്ക വികസന വകുപ്പ് സെക്രട്ടറി യും കെ. ഐ. ഐ. ഡി. സി. മാനേജിങ് ഡയറക്ടറുമായ പ്രണബ് ജ്യോ തിനാഥ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. കെ. ജോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. മുരുകദാസ്, ചീഫ് എന്‍ജിനീയര്‍ അല ക്സ് വര്‍ഗീസ്, കെ. ഐ.ഐ. ഡി. സി. ജനറല്‍ മാനേജര്‍ ഡോ. സുധീര്‍ പടിക്കല്‍ , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം. സതീഷ്, പ്രിയദര്‍ശനി, ജോസി ബ്രിട്ടോ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മാധുരി പത്മനാഭന്‍, മറ്റു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും.