പാലക്കാട്: കിണാശ്ശേരി മമ്പ്രത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെ ട്ടേറ്റു മരിച്ചു.എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്താണ് (27) മരിച്ചത്.ആര്‍എസ്എസ് മണ്ഡലം കാര്യവാഹാണ്.പിന്നില്‍ എസ്ഡിപി ഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് സംശയിക്കുന്നു.ബൈക്കില്‍ നിന്നും തെറിച്ചു വീണ സഞ്ജിത്തിനെ വടിവാള്‍ ഉപയോഗിച്ച് വെ ട്ടുകയായിരുന്നു.സംഭവത്തിനു പിന്നില്‍ നേരത്തെയുണ്ടായ രാഷ്ട്രീ യ സംഘര്‍ഷമാണെന്നും വിശദമായ അന്വേഷണം ആരംഭിച്ചെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് മലമ്പുഴ നിയോജക മണ്ഡലത്തില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപി ച്ചു.ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കൃ ത്യത്തില്‍ ഏര്‍പ്പെട്ട പ്രതികളെ ഉടന്‍ പിടികൂടി ഇതിനു പിന്നിലുള്ള ഗൂഡാലോചനക്കാരെ അറസ്റ്റു ചെയ്യണമെന്നും ബിജെപി ജില്ലാ പ്രസി ഡന്റ് കെഎം ഹരിദാസ് വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.