കരിമ്പുഴ: സാഹിത്യജീവിതത്തില്‍ അമ്പത് സുവര്‍ണ്ണ വര്‍ഷങ്ങള്‍ പിന്നിട്ട കെപിഎസ് പയ്യനെടത്തിന് കുലുക്കിലിയാട് എസ്.വി.എ യുപി സ്‌കൂള്‍ പിടിഎ ആദരിച്ചു.കരിമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് കുന്നത്ത് ഉമ്മര്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂളിലെ പൂര്‍വ്വ വിദ്യാ ര്‍ത്ഥികളായ ഭോപ്പാല്‍ ഐസറില്‍ നിന്നും രസതന്ത്രത്തില്‍ രാഷ്ട്ര പതിയുടെ സ്വര്‍ണ്ണ മെഡല്‍ ജേതാവ് ആയ രമേഷ്.എ,എം.എസ്.സി മൈക്രോ ബയോളജിയില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവും ഒന്നാം റാങ്ക് കാരിയുമായ അക്ഷയദാസ്,എം.എസ്.സി കെമിസ്ട്രിയിലെ ആറാം റാങ്ക് ജേതാവ് ശാരിക.വി എന്നിവര്‍ക്കുള്ള പി.ടി.എ യുടെ ഉപഹാ രങ്ങളും യോഗത്തില്‍ വിതരണം ചെയ്തു. പി ടി എ പ്രസിഡന്റ് വി.പി അമീര്‍ ബാബു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന അധ്യാപക അവാ ര്‍ഡ് ജേതാവ് എം.മോഹനന്‍ അനുമോദന പ്രഭാഷണം നടത്തി. പ്രധാ നാധ്യാപകന്‍ പി. ബാബുരാജ്, വാര്‍ഡ് അംഗം ഫസീല,സി. റിയാസ്, എന്‍.അലി, എം.അബ്ദുല്‍ അസീസ്,എം.ഷൈലജ, കെ.കെ.എം സ്വഫ് വാന്‍, എ.അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!