മണ്ണാര്‍ക്കാട്: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇ ന്ത്യ പാലക്കാട് ദേശീയ ആയുര്‍വേദ ദിനമായ നവംബര്‍ രണ്ടിന് പൊ തുജനങ്ങള്‍ക്കായി ആയുര്‍വേദവും ആഹാരവും എന്ന വിഷയത്തി ല്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.വൈകീട്ട് ഏഴ് മണി മുതല്‍ ഇരട്ടി മധുരം എന്ന ഫെയ്‌സ്ബുക്ക് പേജ് വഴി സെമിനാര്‍ തത്സമയം കാ ണാം.അഡ്വ.പ്രേംകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. എഎംഎ ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഡോ.ബികെ കോമളം അധ്യക്ഷ യാകും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോള്‍ മുഖ്യാതിഥിയാ കും.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ.എസ്.ഷിബു, എഎംഎഐ സംസ്ഥാന എക്‌സി.അംഗങ്ങളായ ഡോ നാരായണന്‍ കുട്ടി,ഡോ സതീഷ് കുമാര്‍ എന്നിവര്‍ സംസാരിക്കും.വാവനൂര്‍ അഷ്ടാംഗം ആയുര്‍വേദ കോളേജ് അസോ.പ്രൊഫ.ഡോ.ജോണ്‍സണ്‍ പി ജോണ്‍ വിഷയാവതരണം നടത്തും.എഎംഎഐ പാലക്കാട് ജി ല്ലാ സെക്രട്ടറി ഡോ.ഇ ബാസിം സ്വാഗതവും ജില്ലാ വനിതാ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ.നിഷ നന്ദിയും പറയും.എഫ് ബിലിങ്ക്: https://www.facebook.com/100008001938763/posts/3143388439271190/.