അലനല്ലൂര്‍: കോവിഡും പ്രളയവും മൂലം ദുരിതം അനുഭവിക്കുന്ന വരെ സര്‍ക്കാര്‍ സഹായിക്കണമെന്ന് കേരള ആധാരം എഴുത്ത് അ സോസിയേഷന്‍ അലനല്ലൂര്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.ബാലകൃഷ്ണന്‍ അധ്യക്ഷനായി.മുതിര്‍ന്ന ആധാരം എഴുത്തുകാരെ ആദരിച്ചു.പാലക്കാട് ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന്‍, ജില്ലാ പ്രസിഡണ്ട് രാമചന്ദ്രന്‍, ജില്ലാ ജോയന്റ് സെക്രട്ടറി ജ്യോതി, യൂണിറ്റ് സെക്രട്ടറി കെ.ജയചന്ദ്രന്‍, മുന്‍ സംസ്ഥാന സെക്രട്ടറി കെ. ഗോപാലകൃഷ്ണന്‍, യൂണിറ്റ് അംഗങ്ങളായ എന്‍.ഗോപാലകൃഷ്ണന്‍, പി. ഗോപാലന്‍, കെ.പി.പ്രസന്നകുമാരി എന്നിവര്‍ സംസാരിച്ചു. ജോ യിന്റ് സെക്രട്ടറി സുധീഷ്.പി നന്ദി പറഞ്ഞു.