കല്ലടിക്കോട്: തച്ചമ്പാറയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടി എമ്മിനു തീവെച്ച ആളെ കല്ലടിക്കോട് പൊലീസ് പിടികൂടി. മണ്ണാ ര്‍ക്കാട് മൈലാംപാടം സ്വദേശി മുഹമ്മദ് റഫീഖ് (30) ആണ് പിടി യിലായത്.ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ട്.കോടതിയില്‍ ഹാ ജരാക്കിയ ശേഷം യുവാവിനെ തൃശ്ശൂരിലെ സര്‍ക്കാര്‍ മാനസികാ രോഗ്യ കേന്ദ്രത്തിലാക്കിയതായി കല്ലടിക്കോട് പൊലീസ് അറിയി ച്ചു.വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് യുവാവ് എടിഎം കൗണ്ടറിലെത്തി മെഷീന് തീയിട്ടത്.കത്തിച്ച ശേഷം യുവാവ് പുറ ത്തേക്ക് ഇറങ്ങി പോവുകയായിരുന്നു.കീപാഡ് പൂര്‍ണമായും ഉരുകി നശിച്ചു.വേസ്റ്റ് ബിന്നിലുണ്ടായിരുന്ന പേപ്പറുകള്‍ കീപാഡിനു മുക ളില്‍ വെച്ച് കത്തിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരു ന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പൊലീ സ് കണ്ടെത്തിയത്.