അലനല്ലൂര്‍: ഉപജീവനം തേടിയെത്തിയ അതിഥിതൊഴിലാളിയെ ഭാ ഗ്യദേവത കടാക്ഷിച്ചു. ബംഗാള്‍ മാള്‍ട്ട സ്വദേശി ഇമാം ഹുസൈ നാ ണ് കേരള സര്‍ക്കാര്‍ നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്. സ്ഥിരമായി ലോട്ടറി എടുക്കാറുള്ള ഇമാം എടത്തനാട്ടുകര യു.കെ ഏജന്‍സിയില്‍ നിന്നും വ്യാഴാഴ്ച്ച എടുത്ത അഞ്ച് ടിക്കറ്റുകളില്‍ ഒന്നായ NX543296 നമ്പര്‍ ലോട്ടറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്.
വെള്ളിയാഴ്ച്ച ഉച്ചക്ക് ലോട്ടറിയുടെ ഫലം അറിഞ്ഞതോടെ വിവരം രഹസ്യമായി സൂക്ഷിച്ച് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവ രമറിയിക്കുകയായിരുന്നു. കണ്ട്രോള്‍ റൂമില്‍ നിന്നും നാട്ടുകല്‍ പൊ ലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തി ഇമാമിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരുകയായിരുന്നു. പൊലീസ് ഉദ്യോഗ സ്ഥരുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച്ച ടിക്കറ്റ് അലനല്ലൂര്‍ സഹകര ണ ബാങ്ക് സെക്രട്ടറി പി.ശ്രീനിവാസന് കൈമാറി.
നാട്ടില്‍ സ്വന്തമായൊരു വീട് നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്നും വീട്ടുകാരെ സന്തോഷ വാര്‍ത്ത അറിയിച്ചിട്ടുണ്ടെന്നും ഇമാം ഹു സൈന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷമായി എടത്തനാട്ടുകര യിലും പരിസര പ്രദേശങ്ങളിലും തേപ്പ് ജോലി ചെയ്താണ് ഇമാം ഉപജീവനം കണ്ടെത്തിയിരുന്നത്.