അലനല്ലൂര്‍: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 175 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു.ഇതില്‍ ഒരു മുന്നണി പ്രവര്‍ത്തകന്‍ ര ണ്ടാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ള 5 പേര്‍ ഒന്നാം ഡോ സും 120 പേര്‍ രണ്ടാം ഡോസുമടക്കം 125 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 5 പേര്‍ ഒന്നാം ഡോസും 23 പേര്‍ രണ്ടാം ഡോസുമടക്കം 28 പേരും, 60 വയസിനു മുകളിലുള്ള ഒരാള്‍ ഒന്നാം ഡോസും 20 പേര്‍ രണ്ടാം ഡോസും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.ഇതു കൂടാതെ 10 പേര്‍ സ്പുട്‌നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വയസ്സു വരെയുള്ള 2 പേര്‍ ഒന്നാം ഡോസും 7 പേര്‍ രണ്ടാം ഡോസും, 45 മുതല്‍ 60 വയസ്സു വരെയുള്ളവരില്‍ ഒരാള്‍ രണ്ടാം ഡോസും ഉള്‍പ്പെടും.ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു