മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങളായ നെല്ലിയാമ്പതി, പറമ്പിക്കുളം, സൈ ലന്റ് വാലി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം താല്‍ക്കാലികമാ യി നിര്‍ത്തി വെയ്ക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.കൂടാതെ ജില്ലയിലെ എല്ലാ ഡാമുകളിലേക്കും ഇനി യൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുജനങ്ങള്‍ക്കുള്ള പ്രവേ ശനം നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചതായി ജില്ലാ ദുരന്തനിവാര ണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.