കല്ലടിക്കോട്: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ യില്‍ പതിവായ അപകടങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യ പ്പെട്ട് മുസ്ലിം ലീഗ് കരിമ്പ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തി ല്‍ പനയമ്പടാം സെന്ററില്‍ രാപ്പകല്‍ സമരം തുടങ്ങി.ജില്ലാ പ്രസി ഡന്റ് കളത്തില്‍ അബ്ദുള്ള സമരം ഉദ്ഘാടനം ചെയ്തു.ദേശീയപാത മരണക്കെണിയാകും വിധം അശാസ്ത്രീയമായി നിര്‍മിച്ച് വിലപ്പെട്ട മനുഷ്യജീവനുകള്‍ ഹനിക്കുന്ന അധികാരികള്‍ക്കെതിരെ വധശ്രമ ത്തിനു കേസെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ.എം മുസ്തഫ അധ്യക്ഷ ത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി അംഗം പി.കെ അബ്ദുള്ള കുട്ടി, മുസ്ലിം ലീഗ് കോങ്ങാട് നിയോജകമണ്ഡലം പ്രസിഡ ന്റ് യൂസഫ് പാലക്കല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി സലാം തറയി ല്‍, കോണ്‍ഗ്രസ് നേതാവ് കെ.കെ ചന്ദ്രന്‍, മണ്ഡലം മുസ്ലിം ലീഗ് ഭാര വാഹികളായ എ.എം മുഹമ്മദ് ഹാരിസ്, നിസാമുദ്ധീന്‍ പൊന്നംകോ ട്, അബ്ബാസ് കൊറ്റിയോട് എന്നിവര്‍ സംസാരിച്ചു. സി.ജെ സുബൈര്‍, ശാക്കിര്‍ കരിമ്പ, ജഫാര്‍ അലി, പി റമീജ, കാദര്‍ പറക്കാട്, അല്‍ത്താ ഫ് കരിമ്പ, ഷാഫി ചെറുളി, ഹകീം പള്ളിപ്പടി, ടി.എച് ഹനീഫ, ഷഹ നാസ് എ.എച്, അസ്ലം മാപ്പിളസ്‌കൂള്‍ എന്നിവര്‍ പങ്കെടുത്തു. സെക്രട്ട റി സലാം ആറോണി സ്വാഗതം പറഞ്ഞു.
ദേശീയപാത പൊളിച്ച് പണിയുക,അപകടങ്ങളില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങ ളും ഉന്നയിച്ചാണ് സമരം.24മണിക്കൂര്‍ സമര പരിപാടിയില്‍ ഒരേ സമയം 25 പ്രവര്‍ത്തകര്‍ മാത്രമാണ് സമര പന്തലില്‍ ഇരിക്കുന്നത്. രാപ്പകല്‍ സമരം കേവലം സൂചന മാത്രമാണെന്നും അധികാരികള്‍ അനാസ്ഥ തുടരുകയാണെങ്കില്‍ റോഡ് തടയല്‍ ഉള്‍പ്പടെയുള്ള സമര പരിപാടികളുമായി മുസ്ലിം ലീഗ് വീണ്ടും പ്രത്യക്ഷ സമരം നട ത്തുമെന്നും നേതാക്കള്‍ പറഞ്ഞു.സമരത്തിന്റെ സമാപനം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.