മണ്ണാര്‍ക്കാട്: കാലവര്‍ഷക്കാലത്തെ മഴക്കുറവില്‍ വലഞ്ഞ നാടിനു ആശ്വാസമായി ഒക്ടോബറില്‍ ലഭിച്ച മഴ.ഈ മാസം ഇതുവരെ സാ ധാരണഗതിയില്‍ ലഭിക്കുന്ന മഴയുടെ 150 ശതമാനം അധികം അള വില്‍ ലഭിച്ചതായാണ് തിരുവനന്തപുരം മെറ്ററോളജിക്കല്‍ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഒക്ടോബര്‍ പകുതി പിന്നിട്ടാണ് തുലാവര്‍ഷ മെത്താറ്.ഇതിന് മുന്നേ കനത്ത മഴയാണ് ആലപ്പുഴ,ഇടുക്കി,തൃശ്ശൂര്‍ ജില്ല ഒഴികെയുള്ള മറ്റു ജില്ലകളില്‍ തിമിര്‍ത്തത്.

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപമെടുത്ത ന്യൂനമര്‍ദ ങ്ങള്‍ തെക്കേ ഇന്ത്യയിലാകെ മഴയ്ക്ക് ഇടയാക്കുമെന്ന് കേന്ദ്രകാലാ വസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.സമീപ ദിവസങ്ങളില്‍ അതിശക്തമായ മഴയാണ് പാലക്കാട് ജില്ലയിലും ലഭിച്ചത്.വടക്കു കിഴക്കന്‍ കാലവര്‍ഷമാരംഭിച്ച ഒക്ടോബര്‍ ഒന്നു മുതല്‍ 15 വരെ പാലക്കാട് ജില്ലയില്‍ 293.4 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്.സാധാരണ ഗതിയില്‍ 117.4 മില്ലീ മീറ്റര്‍ മഴ ലഭിക്കുന്നിടത്താണ് ഈ അധികമഴ. സംസ്ഥാനത്ത് ഇക്കാലയളവില്‍ 155.4 മില്ലീമീറ്റര്‍ മഴ ലഭിക്കുന്നിടത്ത് 316.3 മില്ലീ മീറ്റര്‍ അതായത് 104 ശതമാനം കൂടുതല്‍ അളവില്‍ മഴ ലഭിച്ചു.അധികമഴയില്‍ സംസ്ഥാന ശരാശരിയേക്കാള്‍ മുന്നിലാണ് പാലക്കാട് ജില്ല.

ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ നീണ്ടു നില്‍ക്കുന്ന തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഇത്തവണ ജില്ലയില്‍ 26 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ആകെ ലഭിക്കേ ണ്ട 1531.6 മില്ലീ മീറ്റര്‍ മഴയില്‍ നാല് മാസക്കാലത്തിനിടെ കിട്ടിയത് 1129.2 മില്ലീ മീറ്റര്‍ആണ്.2020ല്‍ ഇടവപ്പാതിയില്‍ 11 ശതമാനം അധി കം ലഭിച്ചിരുന്നു.1705.6 മില്ലീ മീറ്റര്‍ മഴയാണ് ഇടവപ്പാതി ജില്ലയ്ക്ക് കനിഞ്ഞത്.

എന്നാല്‍ തുലാവര്‍ഷമെത്തുന്ന ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വ രെയുള്ള കാലയളവില്‍ 45 ശതമാനം മഴയുടെ കുറവുണ്ടായി. സാ ധാരണ 403.3 മില്ലീ മീറ്റര്‍ മഴ ലഭിക്കുന്നതില്‍ 220.3 മില്ലീ മീറ്റര്‍ മഴ മാത്രമാണ് കിട്ടിയത്.ഈ വര്‍ഷം തുടക്കത്തില്‍ ജനുവരി മുതല്‍ ഫെ ബ്രുവരി വരെയുള്ള ശീതകാലത്തില്‍ 326 ശതമാനം മഴയുടെ കുറ വും ജില്ല നേരിട്ടു.എന്നാല്‍ തുടര്‍ന്നെത്തിയ വേനല്‍മഴ തിമിര്‍ത്തു .മാര്‍ച്ചു മുതല്‍ മെയ് വരെയുള്ള വേനല്‍ക്കാലത്ത് സാധാരണ ഗതി യില്‍ 244 മില്ലീ മീറ്റര്‍ മഴ പെയ്യുന്നിടത്ത് 440.9 മില്ലീ മീറ്റര്‍ മഴ ലഭിച്ച തും ജില്ലയ്ക്കു വലിയ ആശ്വാസമായി.

സാധാരണ രീതിയില്‍ ജൂണ്‍,ജൂലൈ മാസങ്ങളില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്യുകയും ഓഗസ്റ്റ്,സെപ്റ്റംബര്‍ മാസങ്ങളില്‍ മഴ കുറയുകയും ചെയ്യുന്ന കാലവര്‍ഷപ്പെയ്ത്തിന്റെ പതിവുരീതിയില്‍ നിന്നും കുറ ച്ച് വര്‍ഷങ്ങളായി മാറ്റം വരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കു ന്നത്.ഈ വര്‍ഷം ജൂണ്‍ മഴയിലുണ്ടായ കുറവാണ് കാലവര്‍ഷത്തി ന്റെ ആകെയുള്ള പ്രകടനത്തെ ദുര്‍ബലമാക്കിയതായി കാലാവ സ്ഥാ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!