അലനല്ലൂര്‍: നിലത്തെഴുത്ത് ആശാനായിരുന്ന പനച്ചിക്കുത്ത് കു ഞ്ഞികൃഷ്ണന്‍ ആശാന്റെ ഓര്‍മ്മകള്‍ പുതുക്കി വിജയദശമി ദിന ത്തില്‍ ചളവ പനച്ചിക്കുത്ത് തറവാട്ടിലെ പിന്‍മുറക്കാരൊരുക്കിയ എഴുത്തോല അക്ഷര സംഗമം ശ്രദ്ധേയമായി.
ഒരു കാലത്ത് ചളവയിലെ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചിരുന്ന നിലത്തെഴുത്ത് കളരിയായിരുന്നു പനച്ചിക്കുത്ത് തറവാട്ടിലേത്. ഇ തിന്റെ സ്മരണകള്‍ പുതുക്കി വിജയദശമി ദിനത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടത്തി വരുന്നുണ്ട്.ഇക്കുറിയും ആദ്യക്ഷരമെഴുതാന്‍ കുരുന്നുകളെത്തിയിരുന്നു.പനച്ചിക്കുത്ത് തറവാട്ട് അംഗവും അധ്യാ പകനുമായ അച്ചുതന്‍ മാസ്റ്ററും പി ഗോപാലകൃഷ്ണനും കുരുന്നുക ള്‍ക്ക് ഹരിശ്രീ കുറിച്ച് നല്‍കി.
അക്ഷര സംഗമവും കുഞ്ഞികൃഷ്ണന്‍ എഴുത്തച്ഛന്‍ അനുസ്മരണവും അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം പി രഞ്ജിത്ത് ഉദ്ഘാടനം ചെ യ്തു.പി ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി.കര്‍മശ്രേഷ്ഠ അവാര്‍ഡ് ജേ താവ് അച്ചുതന്‍ പനച്ചിക്കുത്ത് മുഖ്യപ്രഭാഷണം നടത്തി.കെ ശിവ ദാസ്,എം പത്മനാഭന്‍,എം നാരായണന്‍,കെ നാരായണന്‍,ദേവകി മുരുക്കട,പി അജേഷ്,സി ഗോവിന്ദന്‍ മാസ്റ്റര്‍,എംപി സുഗതന്‍,കെ സത്യപാലന്‍ എന്നിവര്‍ സംസാരിച്ചു.ശ്രീധരന്‍ പനച്ചിക്കുത്ത് സ്വാ ഗതവും പി ആദിത്യന്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് കവ്യാലാപനവും കീര്‍ത്തനാലാപനവും അരങ്ങേറി.