അലനല്ലൂര്‍: സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എടത്തനാട്ടുകര മുണ്ടക്കു ന്ന് എഎല്‍പി സ്കൂളില്‍ വിദ്യാലയ സമിതികള്‍ പുന:സംഘടി പ്പി ച്ചു.പിടിഎ,എംപിടിഎ,ഉച്ചഭക്ഷണ സമിതി,എസ്എസ്ജി,എസ്എംസി എന്നിവയാണ് പുന:സംഘടിപ്പിച്ചത്.
പി.ടി.എ. പ്രസിഡണ്ട് രത്നവല്ലി, പി.ടി.എ. വൈസ് പ്രസിഡണ്ട് ഷ മീര്‍ തോണിക്കര, എം.പി.ടി.എ. പ്ര സിഡണ്ട് റുക്സാന, എം.പി.ടി.എ. വൈസ് പ്രസിഡണ്ട് സുനീറ എന്നിവ രെ തെരഞ്ഞെടുത്തു.നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നതിന് മുമ്പ് രണ്ട് വര്‍ഷമായി നിലനില് ക്കുന്ന വിദ്യാലയ സമിതികള്‍ പുന: സം ഘടിപ്പിക്കാനായിരുന്നു സ ര്‍ക്കാര്‍ നിര്‍ദേശം.
ഓണ്‍ലൈനായി ചേര് ന്ന യോഗംഅലനല്ലൂര് ഗ്രാമ പഞ്ചായത്തംഗം സജ്ന സത്താര്‍ ഉദ്ഘാട നം ചെയ്തു. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് അംഗം ആയിഷ ഒതു ക്കുംപുറത്ത് മുഖ്യ പ്രഭാഷണം നടത്തി.ഷമീര്‍ തോണിക്കര അധ്യ ക്ഷത വഹിച്ചു.എന്‍. തങ്കം,ഒ.ബിന്ദു, പി.ജയശ ങ്കരന് എന്നിവര്‍ സംസാരിച്ചു.