അലനല്ലൂര്‍: സൈലന്റ് വാലി ബഫര്‍സോണ്‍ ദൂരപരിധി ഉയര്‍ത്തിയ നടപടി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.ശോചനീയാവസ്ഥയിലുള്ള അലനല്ലൂ ര്‍ 3 വില്ലേജ് ഓഫീസ് കെട്ടിടം നവീകരിക്കുക,വന്യജീവികള്‍ നശി പ്പിക്കുന്ന വിളകള്‍ക്ക് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പൊന്‍പാറ,ചളവ ഭാഗങ്ങളില്‍ നാട്ടുകാരുടെ ജീവനു ഭീഷണിയായ പുലിയെ പിടികൂടണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

കെപിസിസി സെക്രട്ടറി പി ഹരിഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. മ ണ്ഡലം പ്രസിഡന്റ് ടികെ ഷംസുദ്ദീന്‍ അധ്യക്ഷനായി.കാസിം ആലായന്‍,പി സമദ്,കെജി ബാബു,കെ റഫീഖ്,എന്‍കെ ബഷീര്‍,വി തേവരുണ്ണി,കെ സുരേഷ്,പി അഹമ്മദ് സുബൈര്‍,നാസര്‍ കാപ്പുങ്ങ ല്‍,ഒ ഹംസ,യു ശ്രീനാവിസന്‍,എം റസാഖ്,പി ബാലകൃഷ്ണന്‍,കെ മുസ്തഫ കമാല്‍,സുബൈര്‍ തൂമ്പത്ത്,കെ സത്യപാലന്‍,കെ ബിന്ദു,എം ജിഷ,കോട്ടയില്‍ റജീന എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!