അഗളി: അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ പുഴ തീരത്ത് കുറ്റിക്കാടുകള്‍ക്ക് ഇടയില്‍ നിന്നും 15 കഞ്ചാവു ചെടി കള്‍ കണ്ടെത്തി.പുതൂര്‍ എടവാണി ഊരില്‍ നിന്നും ഏകദേശം ഒന്ന ര കിലോമീറ്റര്‍ മാറി വരഗയാര്‍ പുഴയുടെ തീരത്തെ കുറ്റിക്കടുകള്‍ ക്കിടയില്‍ നിന്നാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.അഗളി എ ക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രജനീഷ്,പ്രിവന്റീവ് ഓഫീസര്‍ രമേ ഷ് കുമാര്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രസാദ്,രതീഷ്, ശ്രീകുമാര്‍,രംഗന്‍ എം,രജീഷ്,ഡ്രൈവര്‍ വിഷ്ണു എന്നിവര്‍ പരിശോധ നയില്‍ പങ്കെടുത്തു.
ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് അട്ടപ്പാടിയില്‍ കഞ്ചാവു ചെ ടികള്‍ കണ്ടെത്തുന്നത്.ഇക്കഴിഞ്ഞ രണ്ടിന് അഗളി എക്‌സൈസ് റേ ഞ്ച് പാര്‍ട്ടിയും പുതൂര്‍ മുക്കാലി വനപാലകരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ദോഡിഗട്ടി ഊരിനടുത്ത് നിന്നും രണ്ട് കഞ്ചാവു ചെടികള്‍ കണ്ടെത്തിയിരുന്നു.ഇക്കഴിഞ്ഞ ജൂണില്‍ ലോക്ക് ഡൗണ്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലും പാടവയല്‍ കുറുക്കത്തികല്ലിന് രണ്ട് കിലോമീറ്റ ര്‍ മുകളില്‍ വനത്തില്‍ നിന്നും രണ്ടിടങ്ങളിലായി നട്ടുപരിപാലിച്ചി രുന്ന 120 കഞ്ചാവു ചെടികള്‍ കണ്ടെത്തി നശിപ്പിച്ചിരുന്നു.