മണ്ണാര്‍ക്കാട്: പാചകവാതകം, ഇറച്ചിക്കോഴി,നിത്യോപയോഗ സാധ നങ്ങള്‍ എന്നിവയുടെ അനിയന്ത്രിതമായ വിലക്കയറ്റത്തില്‍ സര്‍ ക്കാര്‍ നടപടി സ്വീകരിക്കണമെന്നും റസ്റ്റോറന്റ് വ്യവസായികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും കേരള ഹോ ട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് ടൗണ്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എം ആര്‍ റസാക്ക് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എന്‍ ആര്‍ ചിന്മയാനന്ദന്‍ അധ്യക്ഷനാ യി.യൂണിറ്റ് ജനറല്‍ സെക്രട്ടറി അബ്ബാസ് റിപ്പോര്‍ട്ടും, ഖജാ ന്‍ജി ശ്രീധരന്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. സംഘ ടന അംഗങ്ങളുടെ മക്കളില്‍ എസ് എസ് എല്‍ സി , പ്ലസ് ടു വിജയിക ള്‍ക്ക് സംസ്ഥാന സെക്രട്ടറി ബിജുലാല്‍ മൊമെന്റോ സമ്മാനിച്ചു. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ഹോട്ടലുടമകള്‍ പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചും,പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനം സംബന്ധിച്ചും മുന്‍സിപ്പല്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ നുജും, അബൂബക്ക ര്‍ എന്നിവര്‍ വിശദീകരിച്ചു.ജില്ലാ പ്രസിഡന്റ് സി. സന്തോഷ്, ജില്ലാ,യൂണിറ്റ് നേതാക്കളായ ജയപ്രകാശ്, മുസ്തഫ, കുഞ്ചപ്പ,നാസര്‍ റെയിന്‍ബോ , ഷാജി,രാജന്‍, അന്‍വര്‍ ,ടി.കെ. സിദ്ധിഖ് , നാസര്‍ ചില്ലീസ് തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി സി. സന്തോഷ് (പ്രസിഡന്റ്), ഫസല്‍ (ജനറല്‍ സെക്രട്ടറി), കതിര്‍വേല്‍ (ട്രഷറര്‍), ഷാജഹാന്‍, നാസര്‍ ചില്ലീസ് (വൈസ് പ്രസിഡന്റുമാര്‍) ശ്രീധരന്‍ ,ജയന്‍ ജ്യോതി (സെ ക്രട്ടറിമാര്‍ ) രക്ഷാധികാരിയായി നാസര്‍ റെയിന്‍ബോ , ഉപദേശക സമിതി അംഗങ്ങളായി എന്‍ ആര്‍ ചിന്മയാനന്ദന്‍, ടി.കെ.സിദ്ധിഖ് ,ഫിറോസ് ബാബു എന്നിവരെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.