പാലക്കാട്: കഞ്ചിക്കോട് വ്യവസായ മേഖലയുമായി ബന്ധപ്പെടുന്ന വിവിധ വ്യവസായ സ്ഥാപനങ്ങളിലേക്കുള്ള റോഡുകളുടെ അറ്റകുറ്റ പണികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ ‘ മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടിയില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൊതുമരാമത്ത് പാലം, റോഡ് വിഭാഗങ്ങള്‍ ഇതുമായി ബന്ധപ്പെടുന്ന സംരംഭകരുടെ പരാതികള്‍ പരിശോധിച്ച് ഉടന്‍ റോഡ് അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. വ്യവസായ എസ്റ്റേറ്റുകളില്‍ ആവശ്യമായ റോഡ് ഉള്‍പ്പെടെ യുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി പ്രത്യേക പ്ലാന്‍ തയ്യാറാ ക്കുമെന്നും അതിനനുസൃതമായി പരാതിക്കാരുടെ പ്രശ്‌നങ്ങള്‍ എത്രയും പരമാവധി വേഗത്തില്‍ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.