കല്ലടിക്കോട് : ദേശീയപാതയില്‍ കരിമ്പ കച്ചേരിപ്പടിയില്‍ കെ എസ് ആര് ടി സി ക്കു പിന്നില്‍ കണ്ടൈനര്‍ ലോറി ഇടിച്ചു.ഒരു യാത്രക്കാര ന് നിസാരമായി പരിക്കേറ്റു.വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് സം ഭവം.
പാലക്കാട് നിന്നും യാത്രക്കാരുമായി കോഴിക്കോട്ടേക്ക് പോവുകയാ യിരുന്നു കെഎസ്ആര്‍ടിസി ബസ്.മാരുതി കാര്‍ ലോഡുമായി കോ ഴിക്കോട്ടേക്ക് പോവുകയായിരുന്നു കണ്ടെയ്നര്‍ ലോറി.കച്ചേരിപ്പടി യില്‍ ബസ് പെട്ടെന്ന് നിര്‍ത്തിയതാണ് പിറകില്‍ വരികയായിരുന്ന കണ്ടെയ്നര്‍ ഇടിക്കാന്‍ കാരണം.
ലോറിയുടെ മുന്‍വശം തകര്‍ന്നു.അപകടത്തെ തുടര്‍ന്ന് അരമണി ക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
നാട്ടുകാരും പ്രദേശവാസിയായ ഷമീറിന്റെയും നേതൃത്വത്തില്‍ ലോറിയെ റോഡിന്റെ വശത്തേക്ക് മാറ്റുകയായിരുന്നു.കല്ലടിക്കോട് പോലീസും സ്ഥലത്തെത്തിയിരുന്നു.