അലനല്ലൂര്‍: എടത്തനാട്ടുകര കണ്ണംകുണ്ട് റോഡില്‍ ചുണ്ടോട്ടുകുന്നി ല്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമാ യി പരിക്കേറ്റു.ചിരട്ടക്കുളം മടത്തില്‍ വീട്ടില്‍ കുഞ്ചെക്കന്റെ മകന്‍ ബിജു (28)നാണ് പരിക്കേറ്റത്.ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ യായിരുന്നു അപകടം.അലനല്ലൂരില്‍ നിന്നും ചിരട്ടക്കുളത്തേക്കു വ രികയായിരുന്ന ബൈക്കും,അലനല്ലൂര്‍ ഭാഗത്തേക്ക് പോവുകയാ യി രുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.ഗുരുതരമായി പരിക്കേറ്റ യുവാവിനെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പി ച്ചു.യുവാവ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുക യാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!