പാലക്കാട്: തന്റെ ശരിയില്‍ ഉറച്ചു നില്‍ക്കുകയും അതിന് വേണ്ടി ഉറച്ച നിലപാടെടുക്കുകയും ചെയ്ത വ്യക്തിയായിരുന്നു നടന്‍ തിലക നെന്ന് മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി.തിലകന്‍ അനുസ്മരണ സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാട നം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.അഭിനയത്തിലെ പ്രതിഭയും,നിലപാടിലെ കൃത്യതയുമാണ് അദ്ദേഹത്തെ മാറ്റി നിര്‍ ത്തിയവര്‍ക്ക് പോലും ഒടുവില്‍ അംഗീകരിക്കേണ്ടി വന്നതിന്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു.തിലകന്‍ അനുസ്മരണ സമിതി യുടെ പ്രഥമ സ്‌നേഹാദരം ഒ.വി വിജയന്‍ സ്മാരക സമിതി സെക്രട്ടറി യും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ടി.ആര്‍ അജയന് സമ്മാനി ച്ചു .തിലകന്‍ അനുസ്മരണ സമിതി ജില്ല പ്രസിഡന്റ് മധു അലനല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു .സംസ്ഥാന പ്രസിഡന്റ് ജഗത്മയന്‍ ചന്ദ്രപുരി തിലകന്‍ അനുസ്മരണ പ്രഭാഷണം നടത്തി .സംസ്ഥാന ജനറല്‍ സെ ക്രട്ടറി സിബിന്‍ ഹരിദാസ് ,ബി .രാജേന്ദ്രന്‍ നായര്‍ ,ശരത്ബാബു തച്ചംമ്പാറ ,സുധീര്‍ മേനോന്‍ ,നീലവേണി ,രവീന്ദ്രന്‍ പാലക്കാട് , നന്ദകുമാര്‍ ഷൊര്‍ണ്ണൂര്‍,മുരളി എസ് കുമാര്‍ ,രജീഷ് ശേഖര്‍,രാധാകൃ ഷ്ണന്‍ ചൂരക്കാട്ടില്‍ മാത്യു ,വിനോദ് വേണുഗോപാല്‍, തുടങ്ങിയവര്‍ സംസാരിച്ചു .

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!