തെങ്കര: പഞ്ചായത്തിലെ തെരുവുനായ ശല്ല്യത്തിന് പരിഹാരം കാ ണണമെന്നാവശ്യപ്പെട്ട് എന്‍വൈസി മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി ഗ്രാമ പഞ്ചായത്തിന് നിവേദനം നല്കി.പഞ്ചായത്തിന്റെ എല്ലായിട ങ്ങളിലും തെരുവുനായ ശല്ല്യമായി കഴിഞ്ഞു. കാല്‍നടയാത്രക്കാര്‍ ക്കും ഇരുചക്ര വാഹനയാത്രക്കാര്‍ക്കുമാണ് ഏറെ ഭീഷണി.ഇത് സം ബന്ധിച്ച് പരാതികളും വ്യാപകമാണ്.ഈ സാഹചര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കമണമെന്ന് എന്‍വൈസി ആവശ്യപ്പെട്ടു. ഗ്രാ മ പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്തത്തുമായി ചര്‍ച്ചയും നട ത്തി.പ്രശ്നം ഭരണസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് പഞ്ചായ ത്ത് പ്രസിഡന്റ് അറിയിച്ചു.എന്‍വൈസി ബ്ലോക്ക് പ്രസിഡന്റ് ഇബ്രാഹിം ബാദുഷ പിസി,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ മാന്‍ ഉനൈസ് നെച്ചിയോടന്‍,എന്‍വൈസി നേതാക്കളായ ഹസിന് പിവി,അബ്ബാസ് അലി എന്നിവര്‍ പങ്കെടുത്തു.