മണ്ണാര്‍ക്കാട് :പള്ളിക്കുറുപ്പ് സെന്ററില്‍ എസ്.വൈ.എസ് യൂത്ത് സ്‌ക്വയര്‍ സാന്ത്വന കേന്ദ്രം എസ്.എം.എ ജില്ലാ ജനറല്‍ സെക്രട്ടറി പി.പി.മുഹമ്മദ് കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പൊതു ചടങ്ങ് എസ്.വൈ.എസ്. ജില്ലാ പ്രസിഡണ്ട് എം.എ. നാസര്‍ സഖാഫി പള്ളിക്കുന്ന് ഉദ്്ഘാടനം ചെയ്തു. ഉമര്‍ മുസ്ലിയാര്‍ അധ്യക്ഷനായി. എസ്.വൈ.എസ്.ജില്ലാ ഫിനാന്‍സ് സെക്രട്ടറി അബൂബക്കര്‍ മുസ്ലിയാര്‍ ആവണക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ സാന്ത്വനം സെക്രട്ടറി അബ്ദുന്നാസര്‍ മാസ്റ്റര്‍ അലനല്ലൂര്‍,സോണ്‍ പ്രസിഡണ്ട് പി.സി.സിദ്ദീഖ് സഖാഫി,സോണ്‍ ജന.സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഖാസിമി,സര്‍ക്കിള്‍ പ്രസിഡണ്ട് യൂസുഫ് അശ്‌റഫി,നിയാസ് സഖാഫി, റിയാസ് നാലകത്ത്,ജയകൃഷ്ണന്‍ മഠത്തില്‍,സുകുമാരന്‍ മാസ്റ്റര്‍,സിറാജുദ്ദീന്‍ കെ.പി എന്നിവര്‍ സംസാരിച്ചു.ഭക്ഷ്യ കിറ്റ് വിതരണവും നടന്നു.