കാരാകുര്‍ശ്ശി: കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ വാക്‌സിനേഷന്‍ കാ ര്യക്ഷമമായി നടപ്പിലാക്കുക,വാക്‌സിനേഷന്‍ സുതാര്യമാക്കുക, വാക്‌സിനേഷനിലെ സ്വജനപക്ഷപാതം അവസാനിപ്പിക്കുക തുട ങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബിജെപി കാരാകുര്‍ശ്ശി പഞ്ചായത്ത് കമ്മിറ്റി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നില്‍ സമരം നടത്തി. സംസ്ഥാന സമിതി അംഗം എ സുകുമാരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെ യ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി രാധാകൃഷ്ണന്‍ അധ്യക്ഷനാ യി.കോങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി പി ജയരാജ്,മഹിളാ മോര്‍ ച്ച മണ്ഡലം വൈസ് പ്രസിഡന്റ് സ്‌നേഹ രാമകൃഷ്ണന്‍,പ്രദീപ്, സുനി ല്‍ പി സി,ഉണ്ണിക്കണ്ണന്‍,സുനില്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായ ത്തിലെ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സുതാര്യമായി മുന്‍ഗണനാ പട്ടിക തയ്യാറാക്കി വാക്‌സിനേഷന്‍ ലഭ്യമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.വാക്‌സിനേഷന് അര്‍ഹതപ്പെട്ടവരുടെ പട്ടിക മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി.വിഷയം പഞ്ചായത്ത് ഭരണസമിതിയെ അറിയിച്ച് അനുഭാവപൂര്‍വ്വം പരിഹരിക്കാമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഉറപ്പു നല്‍കിയതായി ബിജെപി അറിയിച്ചു.