കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കാപ്പുപറമ്പിലെ ആശാവര്‍ക്കര്‍ കോവിഡ് ബാധിച്ച സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ ഫോണില്‍ വിളിച്ചപ്പോള്‍ സഭ്യമല്ലാത്ത ഭാഷയില്‍ പ്രതികരിച്ചെന്നാ രോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഗ്രാമ പഞ്ചായത്തിനും ആരോഗ്യവകു പ്പിനും പരാതി നല്‍കി.ആശാവര്‍ക്കറുടെ ശബ്ദ സന്ദേശം പുറത്ത് വന്നതോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെ ത്തിയത്.അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായ ത്തിന് നല്‍കിയ പരാതി വൈസ് പ്രസിഡന്റ് ശശി ഭീമനാടും, ആ രോഗ്യവകുപ്പിന് നല്‍കിയ പരാതി കോട്ടോപ്പാടം ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറും സ്വീകരിച്ചു.യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്തയുടെ സാന്നി ദ്ധ്യത്തില്‍ കോട്ടോപ്പാടം മണ്ഡലം പ്രസിഡന്റ് സിജാദ് അമ്പലപ്പാറ പരാതി കൈമാറി.