പാലക്കാട്: അലനല്ലൂര്‍ പഞ്ചായത്തില്‍ രണ്ടാമത്തെ വാക്‌സിനേഷന്‍ കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്‌വെല്‍ഫെയര്‍പാര്‍ട്ടി അ ലനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ ഇന്ന് ജില്ലാ കലക്ടര്‍ ഓ ഫീസില്‍ നിവേദനം സമര്‍പ്പിച്ചു. കളക്ടറുടെ അഭാവത്തില്‍ നിവേദ നം എ.ഡി.എമ്മിന് കൈമാറി.അലനല്ലൂര്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്ര ത്തില്‍ നിലവില്‍ വാക്‌സിനേഷന്‍ ഉണ്ടെങ്കിലും എടത്തനാട്ടുകര മേ ഖലയില്‍ നിന്ന് അടക്കമുള്ള ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ആണ് ഇത്തരം ഒരാവശ്യം പാര്‍ട്ടി നേതൃത്വം ജില്ലാ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ട് വന്നത്.നിവേദന സംഘ ത്തി ല്‍ ജില്ലാ പ്രസിഡണ്ട് അബുഫൈസല്‍,മണ്ണാര്‍ക്കാട് മണ്ഡലം പ്രസി ഡണ്ട് കെ.വി.അമീര്‍ അലനല്ലൂര്‍ പഞ്ചായത്ത് ഭാരവാഹികളായ ജമാ ലുദ്ദീന്‍ എടത്തനാട്ടുകര, അസ്‌ക്കര്‍.കെ, മിസ്ഫര്‍.ടി.കെ എന്നിവര്‍ പങ്കെടുത്തു.