മണ്ണാര്‍ക്കാട് : മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരി ക്കാനായി നിര്‍ദ്ദേശിക്കപ്പെട്ട സച്ചാര്‍സമിതി ശുപാര്‍ശകള്‍ സംസ്ഥാ ന സര്‍ക്കാര്‍ അട്ടിമറിച്ചെന്നാരോപിച്ച് മുസ്ലിം യൂത്ത് കോര്‍ഡിനേ ഷന്റെ നേതൃത്വത്തില്‍ പഞ്ചായത്ത്, മുന്‍സിപ്പല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍നടത്തി. സച്ചാര്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പ്രത്യേക ബോര്‍ഡ് രൂപീകരിക്കുക, മുന്നാക്ക- പിന്നാക്ക സ്‌കോളര്‍ ഷിപ്പ് തുക ഏകീകരിക്കുക, സര്‍ക്കാര്‍ സര്‍വീസില്‍ ജനസംഖ്യ ആനുപാതിക പ്രധിനിത്യം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയി ച്ചായിരുന്നു സമരം.
കാരാകുര്‍ശ്ശി പഞ്ചായത്ത് മുസ്ലിം യൂത്ത് കോര്‍ഡിനേഷന്‍ നേതൃത്വ ത്തില്‍ വാഴമ്പുറം സെന്ററില്‍ നടത്തിയ യുവജനപ്രതിഷേധ സംഗ മം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാട നം ചെയ്തു. ഐ എസ് എം കേരള ജില്ലാ പ്രസിഡന്റ് ബഷീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിവിധ യുവജന സംഘടനകളെ പ്രതിനിധീക രിച്ച് ഷഫീഖ് (എസ് കെ എസ് എസ് എഫ് ), ജസീം സാജിദ് (ഐ എസ് എം മര്‍ക്കസു ദഅവ ) ഷമീറലി (വിസ്ഡം യൂത്ത് ) യൂത്ത് ലീഗ് മണ്ഡ ലം പ്രസിഡന്റ് അഷറഫ് വാഴമ്പുറം, കമറുദ്ധീന്‍, അസ്ലം, മുനവ്വര്‍, മുസ്തഫ, നൗഫല്‍, നിസാര്‍ സംസാരിച്ചു.
കോട്ടപ്പള്ളയില്‍ നടന്ന പ്രതിഷേധ സംഗമം മുസ്ലിം ലീഗ് ജില്ലാ പ്രസി ഡന്റ് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘടന പ്രതിനിധികളായ ഷുക്കൂര്‍ സ്വലാഹി ആലപ്പുഴ (കെ.എന്‍.എം), റഷീദ് കൊടക്കാട് (വിസ്ഡം), ആഷിക്ക് (ഐ.എസ്.എം മര്‍ക്കസുദഅവ), എം.പി.എ ബക്കര്‍ മാസ്റ്റര്‍, എ.പി മനു തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത് ലീഗ് മേഖല ജനറല്‍ സെക്രട്ടറി നൗഷാദ് പുത്തന്‍ക്കോട്ട് സ്വാഗതവും അഫ്‌സല്‍ കൊറ്റരായില്‍ നന്ദിയും പറഞ്ഞു. മുസ് ലിം ലീഗ് മേഖല പ്രസിഡന്റ് പി.ഷാനവാസ്, ജനറല്‍ സെക്രട്ടറി കെ.ടി ഹംസപ്പ, വി.സി ഷൗക്കത്തലി, ഒ.മുഹമ്മദ് അന്‍വര്‍, ടി.ഹംസ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അലനല്ലൂർ ചന്തപ്പടിയിൽ നടന്ന പ്രതിഷേധ സംഗമം മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായ ത്ത് വൈസ് പ്രസിഡണ്ട് കെ.ഹംസ മുഖ്യപ്രഭാഷണം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബഷീർ തെക്കൻ, ഇസ്ഹാഖ് ഫൈസി (എസ്. കെ.എസ്.എസ്.എഫ്) നാസിം റഹ്മാൻ (ഐ.സ്.എം) ഉബൈദു ള്ള ഫാറൂഖ് (ഐ.സ്.എം മർക്കസ്ദഅവ), ശരീഫ് കാര (വിസ്ഡം) അബ്ദുൽ അസീസ് (വിസ്ഡം) ഷാഹിദ് (എം.എസ്.എസ്), ഹസൻ ഹാജി(എം.എസ.എസ്), അബ്ദുൽ വാഹിദ് (എം.ഇ.എസ്), അനസ് ദാറാനി (എസ്.കെ.എസ്.സഫ്) താഹിർ അലനല്ലൂർ എന്നീ യുവജന സംഘടന നേതാക്കൽ പങ്കെടുത്തു സംസാരിച്ചു. മേഖല യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സത്താർ കമാലി സ്വാഗതവും ബുഷൈർ അരിയകുണ്ട് നന്ദിയും പറഞ്ഞു.