അലനല്ലൂര്‍: എടത്തനാട്ടകര പിലാച്ചോലയില്‍ വീണ്ടും പുലിയെ ക ണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനപാല കരെത്തി പരിശേധന നടത്തി.കഴിഞ്ഞ രാത്രി പത്തരയോടെ മഠ ത്തൊടി ഗഫൂറിന്റെ വീടിന് പിറക് വശത്തായാണ് രണ്ട് പുലികളെ കണ്ടതത്രേ.വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെ ത്തിയ മണ്ണാര്‍ക്കാട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രാജേഷിന്റെ നേ തൃത്വത്തിലുളള റാപ്പിഡ് റെസ്‌പോണ്‍സ് ടീമും നാട്ടുകാരും ചേര്‍ന്ന് പുലര്‍ച്ചെ വരെ ഇടമല മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും പുലി യുടെ കാല്‍പ്പാ ടുകളോ മറ്റോ കണ്ടെത്താനായില്ല.ഒരു മാസത്തോള മായി കടുവാ ഭീതിയിലാണ് ഉപ്പുകുളം പിലാച്ചോല പ്രദേശം. പിലാ ച്ചോലയിലെ ടാപ്പിങ് തൊഴിലാളിയായ വെള്ളോങ്ങര ഹുസൈനെ കടുവ ആക്രമിച്ചിരുന്നു.ഇതിന് ശേഷം പലയിടങ്ങളിലായി വന്യ ജീവികളെ ക ണ്ടതായി നാട്ടുകാര്‍ അറിയിച്ചിരുന്നു.