എടത്തനാട്ടുകര: സച്ചാർ കമ്മിറ്റി റിപ്പോർട്ട് പൂർണ്ണമായും നടപ്പിലാ ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് കോർഡിനേഷൻ സം സ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത യുവജന പ്രതിഷേധ സംഗമം മുസ്‌ലിം യൂത്ത് കോർഡിനേഷൻ എടത്തനാട്ടുകര മേഖല കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ പത്ത് മണിക്ക് കോട്ടപ്പള്ള യിൽ നടക്കും. സച്ചാർ ശുപാർശകൾ നടപ്പിലാക്കാൻ പ്രത്യേക ബോ ർഡ് രൂപീകരിക്കുക, മുന്നാക്ക – പിന്നാക്ക സ്കോളർഷിപ്പ് തുക ഏകീകരിക്കുക, സർക്കാർ സർവീസിൽ ജനസംഖ്യാ ആനുപാതിക പ്രാതിനിധ്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുവജന പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻറ് കളത്തിൽ അബ്ദുള്ള പ്രതിഷേധ സംഗമം ഉദ്ഘാട നം ചെയ്യും. വിവിധ സംഘടന പ്രതിനിധികളായ ഷുക്കൂർ സ്വലാഹി ആലപ്പുഴ (ഐസ്.എസ്.എം), റഷീദ് കൊടക്കാട് (വിസ്ഡം), ഡോ.സി .പി ഫുക്കാറലി (മർക്കസുദഅവ) തുടങ്ങിയവർ പ്രഭാഷണം നട ത്തും. ഇതു സംബന്ധിച്ച് നടന്ന കൂടിയാലോചനയോഗത്തിൽ യൂത്ത് ലീഗ് എടത്തനാട്ടുകര മേഖല പ്രസിഡൻ്റ് മഠത്തൊടി അബൂബക്കർ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് മേഖല പ്രസിഡൻറ് പി.ഷാന വാസ്, ജനറൽ സെക്രട്ടറി കെ.ടി ഹംസപ്പ, വിവിധ സംഘടന പ്രതി നിധികളായ വി.സി ഷൗക്കത്തലി (കെ.എൻ.എം), ഒ.മുഹമ്മദ് അൻ വർ (വിസ്ഡം), ടി.ഹംസ (മർക്കസുദഅവ), ടി.പി മൻസൂർ, നൗഷാദ് പുത്തൻക്കോട്ട്, ഗഫൂർ പാറോക്കോട്ട്, അഫ്സൽ കൊറ്റരായിൽ തുടങ്ങിയവർ സംസാരിച്ചു.