അഗളി: ഇന്ത്യന്‍ റെഡ് ക്രോസ്സ് സൊസൈറ്റി പാലക്കാട് ബ്രാഞ്ചി ന്റെ നേതൃത്വത്തില്‍ ഒരു പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ യൂണിറ്റ് അഗളി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ യൂണിറ്റിന് നല്‍കി. മണ്ണാര്‍ക്കാട് എം എല്‍ എ അഡ്വ.എന്‍ ഷംസുദ്ദീനില്‍ നിന്നും ആശു പത്രി ചീഫ് മെഡിക്കല്‍ ഒഫീസര്‍ ഡോ.വി.നാരായണന്‍ വെന്റി ലേറ്റര്‍ ഏറ്റുവാങ്ങി. റെഡ് ക്രോസ്സ് പാലക്കാട് ജില്ലാ ചെയര്‍മാന്‍ യു.കൈലാസ് മണി അദ്ധ്യക്ഷത വഹിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആശുപത്രിയില്‍ വച്ച് നടന്ന ചടങ്ങില്‍ പൊതുപ്രവര്‍ത്തക രും ആശുപത്രി ജീവനക്കാരും പങ്കെടുത്തു. ഡോ.വി നാരായണന്‍, റെഡ് ക്രോസ്സ് ജില്ലാ സെക്രട്ടറി ഡി.വരദരാജന്‍, അജേഷ് കൈപ്പ നാല്‍ എന്നിവര്‍ സംസാരിച്ചു.