മണ്ണാര്‍ക്കാട്: ഇരുപതു രൂപയ്ക്ക് ഉച്ചഭക്ഷണവുമായി ജനകീയ ഹോട്ട ല്‍ മണ്ണാര്‍ക്കാട് നഗരസഭയിലും പ്രവര്‍ത്തനമാരംഭിച്ചു.വിശപ്പു രഹി ത കേരളം പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭ ബസ് സ്റ്റാന്റിലാണ് ജനകീയ ഹോട്ടല്‍ തുറന്നത്.നഗരസഭ ചെയര്‍മാ ന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത അധ്യക്ഷയായി.സ്ഥിരം സമതി അധ്യക്ഷരായ കെ ബാലകൃ ഷ്ണന്‍,മാസിത സത്താര്‍,ഷെഫീക്ക് റഹ്മാന്‍,വത്സലകുമാരി,ഹംസ കു റുവണ്ണ,പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍മാരായ ടിആര്‍ സെബാസ്റ്റ്യന്‍, അമുദ,വാര്‍ഡ് കൗണ്‍സിലര്‍ സമീര്‍ വേളക്കാടന്‍,നഗരസഭ സെക്ര ട്ടറി ശ്രീരാഗ് എംഎസ് മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങള്‍,കുടുംബ ശ്രീ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.