അലനല്ലൂര്‍:അലനല്ലൂര്‍: അങ്ങാടികളിലെ തിരക്ക് ഒഴിവാക്കുന്നതിന് എല്ലാ വ്യാപാര സ്ഥാപനങ്ങളും എല്ലാ ദിവസവും ജീവനക്കാര്‍ക്ക് ഷി ഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തി രാവിലെ ഏഴു മണി മുതല്‍ രാത്രി പത്ത് മണി വരെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെ ന്ന് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ ആവശ്യപ്പെട്ടു.ബാങ്കുകള്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ പ്രവര്‍ത്തിക്കാനും അനുവദിക്കണം.ശനി,ഞായര്‍ ദിവസങ്ങളിലെ സമ്പൂര്‍ണ ലോക് ഡൗണ്‍,വെള്ളി,തിങ്കള്‍ ദിവസ ങ്ങളില്‍ അങ്ങാടികളിലെ തിരക്ക് അനിയന്ത്രിതമാകാന്‍ കാരണ മാകുന്നുണ്ടെന്നും ഹംസ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.കോവിഡ് വ്യാപന പശ്ചാത്തലത്തില്‍നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയ ന്ത്രണങ്ങള്‍ ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുന്നുണ്ടോയെന്ന് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.