മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ അനര്‍ഹമായി അന്ത്യോദയ അന്ന യോജന (എ.എ.വൈ), മുന്‍ഗണന (പി.എച്ച്.എച്ച് ), സബ്‌സിഡി ( എന്‍. പി.എസ് ) കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്ക് പൊതു വിഭാഗ ത്തിലേ ക്ക് മാറ്റാന്‍ ജൂലൈ 15 വരെ അവസരം. പിഴ കൂടാതെയും ശിക്ഷാ നട പടികള്‍ ഒഴിവാക്കിയും പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിനായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നേരിട്ടോ, ഇ – മെയില്‍ മുഖേനയോ അപേക്ഷ നല്‍കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറി യിച്ചു.
താഴെ പറയുന്ന കുടുംബങ്ങളെ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
1. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ ജീവനക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍ (പാര്‍ട്ട് ടൈം ജീവനക്കാര്‍, താത്ക്കാലിക ജീവനക്കാര്‍, ക്ലാസ് ഫോര്‍ തസ്തികയില്‍ പെന്‍ഷനായവര്‍, 5,000 രൂപയില്‍ താഴെ പെന്‍ഷന്‍ വാങ്ങുന്നവര്‍, 10,000 രൂപയില്‍ താഴെ സ്വാതന്ത്ര സമര പെന്‍ഷന്‍ വാങ്ങുന്നവര്‍ ഒഴികെ)
2. ആദായ നികുതി ഒടുക്കുന്നവര്‍
3. പ്രതിമാസ വരുമാനം 25,000 രൂപയ്ക്ക് മുകളിലുള്ളവര്‍
4. സ്വന്തമായി ഒരേക്കറിനു മേല്‍ ഭൂമിയുള്ളവര്‍ (പട്ടികവര്‍ഗക്കാര്‍ ഒഴികെ)
5. സ്വന്തമായി ആയിരം ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണ്ണമുള്ള വീടോ, ഫ്‌ലാറ്റോ ഉള്ളവര്‍
6. നാല് ചക്രവാഹനം സ്വന്തമായി ഉള്ളവര്‍ (ഏക ഉപജീവന ടാക്‌സി ഒഴികെ)
7. കുടുംബത്തില്‍ ആര്‍ക്കെങ്കിലും വിദേശ ജോലിയില്‍ നിന്നോ സ്വകാര്യ സ്ഥാപന ജോലിയില്‍ നിന്നോ 25,000 രൂപയിലധികം പ്രതിമാസ വരുമാനമുള്ളവര്‍.
ജൂലൈ 15 ന് ശേഷവും ഇത്തരത്തില്‍ അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്തിയാല്‍ കാര്‍ഡുടമകളില്‍ നിന്ന് കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിപണി വില പിഴയായി ഈടാക്കും. ഇത്തരം ക്രമക്കേട് ഉദ്യോഗസ്ഥരിലാണ് കണ്ടെത്തുന്നതെങ്കില്‍ വകുപ്പുതല നടപടി സ്വീകരിക്കും. കാര്‍ഡ് റദ്ദാക്കി ക്രിമിനല്‍ കുറ്റം ചുമത്തുകയും ചെയ്യും. ജൂലൈ 15 മുതല്‍ ഇത്തരക്കാരെ കണ്ടെത്താന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ നേരിട്ടിറങ്ങും. പരിശോധനയില്‍ അനര്‍ഹരെന്ന് കണ്ടെത്തുന്നവരില്‍ നിന്ന് 2016 മുതല്‍ വാങ്ങിയ റേഷന്‍ സാധനങ്ങളുടെ നിലവിലെ വിപണി വില ഈടാക്കുകയും കേസെടുക്കുകയും ചെയ്യുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
താലൂക്ക് തല ഓഫീസ് ഫോണ്‍ നമ്പറും ഇ-മെയില്‍ ഐ.ഡിയും
ജില്ലാ സപ്ലൈ ഓഫീസ്, പാലക്കാട് – 0491 2505541, dsopkd@gmail.com
താലൂക്ക് സപ്ലൈ ഓഫീസ്, പാലക്കാട് – 0491 2536872, tsopkd@gmail.com
താലൂക്ക് സപ്ലൈ ഓഫീസ്, ആലത്തൂര്‍ – 04922 222325, tsoalt@gmail.com
താലൂക്ക് സപ്ലൈ ഓഫീസ്, ചിറ്റൂര്‍ – 04923 222329, tsoctr@gmail.com
താലൂക്ക് സപ്ലൈ ഓഫീസ്, മണ്ണാര്‍ക്കാട് – 04924 222265, tsomannarkkad@gmail.com
താലൂക്ക് സപ്ലൈ ഓഫീസ്, ഒറ്റപ്പാലം – 04662 244397, tsootp@gmail.com
താലൂക്ക് സപ്ലൈ ഓഫീസ്, പട്ടാമ്പി – 04662 970300, tsoptb@gmail.com