മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ വിവിധ കാരണത്താല്‍ ആറ് മാ സക്കാലത്തിലധികമായി പ്രവര്‍ത്തനരഹിതമായതും, പുനരുദ്ധീ കരണ സാധ്യതയുള്ളതുമായ വ്യവസായങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം പരമാവധി 15 ലക്ഷം ധനസഹായം അനുവദിക്കുന്നു.സംരം ഭങ്ങളുടെ പുനരുദ്ധീകരണത്തിനും, കെട്ടിടം, യന്ത്രങ്ങള്‍ പുനസ്ഥാ പിക്കുന്നതിനും പുനരുദ്ധാരണ പദ്ധതിരേഖയുടെ അടിസ്ഥാന ത്തി ല്‍ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് റിവൈവല്‍ ആന്‍ഡ് റി ഹാബിലിറ്റേഷന്‍ ഓഫ് ഡിഫംഗ്ട് എംഎസ്എംഇ ആന്‍ഡ് കാഷ്യു പ്രൊസസ്സിംഗ് എന്ന പദ്ധതിയിലൂടെയാണ് പരമാവധി 15 ലക്ഷം രൂപ ധനസഹായമായി അനുവദിക്കുന്നത്. പ്ലാസ്റ്റിക് നിരോധനത്തെ തുട ര്‍ന്ന് പ്രവര്‍ത്തനം നിലച്ച സംരംഭങ്ങള്‍ക്ക് പുതിയ ഉല്പന്നനിര്‍മ്മാണ ത്തിന് പുനരുദ്ധാരണം സാധ്യമെങ്കില്‍, അത്തരം സംരംഭങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ ആറ് മാസക്കാലവധി ബാധകമല്ല. സ്ഥിരമൂലധന നി ക്ഷേപത്തിനും, പ്രവര്‍ത്തനമൂലധന നിക്ഷപത്തിനും പദ്ധതിപ്രകാ രം പ്രത്യേകം ധനസഹായം അനുവദിക്കും.
പദ്ധതി വിശദാംശങ്ങള്‍:
1) കെട്ടിടം പുനരുദ്ധാരണ സഹായം :- മൊത്തം പുനരുദ്ധാരണ പദ്ധ തി ചെലവിന്റെ 25% പരമാവധി 2 ലക്ഷം രൂപ.
2) പ്ലാന്റ്, മെഷിനറികള്‍, വൈദ്യുതീകരണം എന്നിവയുടെ പുനരു ദ്ധീകരണ സഹായം :- മൊത്തം പുനരുദ്ധാരണ പദ്ധതി ചെലവിന്റെ 40% പരമാവധി 8 ലക്ഷം രൂപ.
3) പ്രവര്‍ത്തന മൂലധന പുനരുദ്ധാരണ സഹായം :- ധനകാര്യ സ്ഥാപ നം അംഗീകരിച്ച പ്രവര്‍ത്തനമൂലധന വായ്പയ്ക്ക് ആവശ്യമായ മാര്‍ജിന്റെ 50% പരമാവധി 2 ലക്ഷം രൂപ എംഎസ്എംഇയ്ക്ക്, 5 ലക്ഷം രൂപ കശുവണ്ടി സംസ്‌കരണ സംരംഭങ്ങള്‍ക്ക്.
മേല്‍ വിവരിച്ച ധനസഹായങ്ങളില്‍ പ്രവര്‍ത്തനമൂലധന പുനരുദ്ധാ രണ ധനസഹായത്തിനൊഴികെയുള്ളവ ലഭ്യമാകുന്നതിന് ധനകാ ര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ പ്രവര്‍ത്തനമൂലധന പുനരുദ്ധാരണ ധനസഹായം സര്‍ക്കാ രില്‍ നിന്നും ലഭ്യമാകുന്നതിന് സംരംഭങ്ങള്‍ക്ക് ധനകാര്യസ്ഥാപന ങ്ങളില്‍ നിന്നും പ്രവര്‍ത്തനമൂലധന വായ്പ അനുവദിച്ചിരിക്കണം.
ഈ പദ്ധതിയിലേക്കുള്ള നിശ്ചിതമാതൃകയിലുള്ള അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം ബ്ലോക്ക് പഞ്ചായത്ത് ഓഫീസു കള്‍, മുനിസിപ്പാലിറ്റി ഓഫീസുകള്‍ എന്നിവടങ്ങളിലെ വ്യവസായ വികസന ഓഫീസര്‍മാര്‍ വഴി ജില്ലയിലെ പാലക്കാട്, ഒറ്റപ്പാലം, മണ്ണാ ര്‍ക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ എന്നീ അഞ്ച് താലൂക്കിലെ വ്യവ സായ ഓഫീസുകളിലെ ഉപജില്ലാ വ്യവസായ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പി ക്കാം. പ്രവര്‍ത്തനക്ഷമമല്ലാത്ത സംരംഭങ്ങള്‍, ധനസഹായം ലഭ്യ മാകുന്ന തീയതി മുതല്‍ 3 മാസത്തിനകം പുനരാരംഭിച്ച്, തുടര്‍ ന്നുള്ള 3 വര്‍ഷങ്ങളില്‍ പ്രവര്‍ത്തിക്കണം. ഇതില്‍ വീഴ്ച വരുത്തന്ന സംരംഭങ്ങള്‍ക്കെതിരെ നിയമാനുസൃത ശിക്ഷാനടപടികള്‍ സ്വീകരിക്കും.
വിശദവിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ വിളിക്കാമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.
(1) ജില്ലാ വ്യവസായ കേന്ദ്രം, പാലക്കാട്- 0491-2505385, 0491-2505408
(2) താലൂക്ക് വ്യവസായ ഓഫീസ്, പാലക്കാട് – 0491-2505570
(3) താലൂക്ക് വ്യവസായ ഓഫീസ്, ചിറ്റൂര്‍ – 04923221785
(4) താലൂക്ക് വ്യവസായ ഓഫീസ്, ആലത്തൂര്‍- 04922224395
(5) താലൂക്ക് വ്യവസായ ഓഫീസ്, ഒറ്റപ്പാലം – 04662248310
(6) താലൂക്ക് വ്യവസായ ഓഫീസ്, മണ്ണാര്‍ക്കാട്- 04924222895