മണ്ണാര്‍ക്കാട്:കനത്ത കാറ്റിലും മഴയിലും ദേശീയപാതയില്‍ നൊട്ട മല ഒന്നാം വളവില്‍ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ചൊ വ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ആളപായ മില്ല. കടപുഴകിയ മരം ഇതു വഴി വന്ന ടിപ്പര്‍ ലോറിക്ക് തൊട്ടു മു ന്നിലേക്കാണ് വീണത്.ലോറിയിലുണ്ടായിരുന്നവര്‍ തലനാരിഴ യ്ക്ക് അപ കടത്തില്‍ നിന്നും രക്ഷപ്പെട്ടു.തുടര്‍ന്ന് മണ്ണാര്‍ക്കാട് ട്രാഫിക് പോലീ സും ഐഎജി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ച് നീ ക്കി ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു.ട്രാഫിക് എസ് ഐ വിനോദ്,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഗോപിനാഥ്, കോ ങ്ങാട് സിപിഒ സുഭാഷ്,ഐഎജി കോ ഓര്‍ഡിനേറ്റര്‍ അന്‍വര്‍ ഓഫ് റോഡ് എന്നിവര്‍ നേതൃത്വം നല്കി.