കുമരംപുത്തൂര്‍:പിഞ്ചുമക്കളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും ഭരണത്തണലില്‍ സിപിഎം ഡിവൈഎഫ്ഐ അ ധോലോക മാഫിയപ്രവര്‍ത്തനം നടക്കുന്നുവെന്നാരോപിച്ചും യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി ചങ്ങലീരി പള്ളിപ്പടി സെന്ററില്‍ പകല്‍പന്തം സമരം നടത്തി.വാളയാര്‍ മുതല്‍ വണ്ടിപ്പെ രിയാര്‍ വരെ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെപി ഹംസ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജന് ആമ്പാടത്ത് അധ്യ ക്ഷനായി.മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ലൈല,കബീര്‍ ചങ്ങലീ രി,ഫിലിപ്പ്,ഇബ്രാഹിം മാസ്റ്റര്‍,ഉണ്ണികൃഷ്ണന്,ഷെഫിക്ക് കച്ചേരിക്കു ന്നില്‍,മജീദ് നാലകത്ത്,അസീര്‍ വറോടന്‍, നൗഷര്‍, സല്മാന്, പ്രിയ, റിയാസലി എം,സുധീര്‍ എന്‍,ഹമീദ് കെ.കെ, ഫള്ലു റഹ്മാന് പിഎം, അന്‍വര്‍ എന്‍ എ്ന്നിവര്‍ പങ്കെടുത്തു.