മണ്ണാര്‍ക്കാട്:ഫോട്ടോഗ്രാഫര്‍മാരുടെ ജീവല്‍പ്രശ്‌നങ്ങളുന്നയിച്ച് ആള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തുന്ന കളക്ടറേറ്റ് ധര്‍ണക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി നഗരസഭ കാര്യാലയത്തിന് മുന്നില്‍ സമരം നടത്തി.മുതിര്‍ന്ന അംഗം രാധാകൃഷ്ണന്‍ ഫോട്ടോ ലാന്റ് ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് മണികണ്ഠന്‍ മുളയ ങ്കാവ് അധ്യക്ഷനായി.മേഖല സെക്രട്ടറി ബാലു ഫോട്ടോണ്‍,ട്രഷറര്‍ ജയപ്രകാശ് ജെ പി,വിനു സോഡിയാക്,സജീവ് ശലഭം എന്നിവര്‍ സംസാരിച്ചു.

അഗളിയിൽ മേഖലാ കമ്മിറ്റി അംഗം രതീഷ് ചന്ദ്ര ഉദ്‌ഘാടനം ചെ യ്‌തു. സി.കെ.മുത്തലീഫ് അധ്യക്ഷനായി. കാഞ്ഞിരപ്പുഴയിൽ മേഖലാ ജോ .സെക്രട്ടറി റഹിം തെങ്കര ഉദ്‌ഘാടനം ചെ യ്‌തു. മഹേഷ് അധ്യക്ഷനായി., കല്ലടിക്കോട് യൂണിറ്റ് തച്ചമ്പാറയിൽ നടന്ന പരിപാടി വ്യാപാരി വ്യവസായി തച്ചമ്പാറ യൂണിറ്റ് പ്രസിഡ ൻറ് നാസർ തേക്കത്ത് ഉദ്‌ഘാടനം ചെയ്‌തു. യൂണിറ്റ് പ്രസിഡൻറ് രതീഷ് വിസ്‌മയ അധ്യക്ഷനായി., സുജിത്ത് യു സുകുമാരൻ, സുധീർ അർച്ചന, രാജാറാം എന്നിവർ സംസാരിച്ചു

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് സ്റ്റുഡി യോകള്‍ തുറക്കാന്‍ അനുവദിക്കുക, ബാങ്ക് വായ്പകള്‍ക്ക് ഒരു വര്‍ഷ ത്തെ പലിശരഹിത മൊറൊട്ടോറിയം പ്രഖ്യാപിക്കുക, ഫോട്ടോഗ്രാ ഫി, വീഡിയോഗ്രാഫി അനുബന്ധമേഖലയെ രക്ഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!