അലനല്ലൂര്‍: എടത്തനാട്ടുകര ഉപ്പുകുളത്ത് കടുവയുടെ ആക്രമണ ത്തില്‍ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി വെള്ളോങ്ങര ഹുസൈനെ എല്‍ഡിഎഫ് നേതാക്കള്‍ സന്ദര്‍ശിച്ചു.വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് പ്രദേശത്ത് കൂട് സ്ഥാപിക്കാനും സാമ്പത്തിക സഹായം ലഭ്യമാക്കാനും മറ്റു നടപടികള്‍ സ്വീകരിക്കാനും വകുപ്പ് മന്ത്രിയെ വിളിച്ച് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി നേതാ ക്കള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.സിപിഐ സംസ്ഥാന കമ്മിറ്റി അം ഗം കെപി സുരേഷ് രാജ്,മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി, സി പിഎം മണ്ണാര്‍ക്കാട് ഏരിയ സെന്റര്‍ അംഗം എം ജയകൃഷ്ണന്‍, സിപി ഐ ജില്ലാ കമ്മിറ്റി അംഗം രവികുമാര്‍,സിപിഎം എടത്തനാട്ടുകര ലോക്കല്‍ സെക്രട്ടറി സോമരാജന്‍,ഡിവൈഎഫ്ഐ എടത്തനാട്ടു കര മേഖല പ്രസിഡന്റ് അമീന്‍ മഠത്തൊടി,സിപിഐ ലോക്കല്‍ കമ്മറ്റി നേതാക്കളായ പി. ഗോപാലകൃഷ്ണന്‍, സുബ്രഹ്മണ്യന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. ഷമീര്‍ ബാബു,പി. രഞ്ജിത്ത്, അനി ല്‍കുമാര്‍, നൈസി ബെന്നി, പി. അക്ബറലി, കൂടാതെ ജയകൃഷ്ണന്‍, വി. ഷൈലജ, പി. സുരേന്ദ്രന്‍, ടോമി ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.