മണ്ണാര്‍ക്കാട്:മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് മണ്ണാര്‍ ക്കാട് സ്വദേശി സാബുകൃഷ്ണ ചേക്കേറുമ്പോള്‍ നാടിന് അഭിമാനതിള ക്കം.നവാഗതനായ കെ ജെ ഫിലിപ്പ് സംവിധാനം ചെയ്യുന്ന സ്വപ്‌ന സുന്ദരിയിലൂടെയാണ് സാബു കൃഷ്ണ സിനിമയില്‍ അരങ്ങേറ്റം കുറി ക്കുന്നത്.മിനിസ്‌ക്രീനിലെ ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയനാ ണ് മണ്ണാര്‍ക്കാട്ടുകാരനായ സാബു കൃഷ്ണ.

ഏഷ്യാനെറ്റിലെ നര്‍മ്മലഹരി,എങ്കിലും എന്റെ ഗോപാലകൃഷ്ണ, കൈരളി ടിവിയിലെ ശകുന്തള ട്രാവല്‍സ്,താരോത്സവം,ജീവന്‍ ടീവിയിലെ കോമഡി ബ്രദേഴ്സ്സകോമഡി കപ്പിള്‍സ്,കോമഡി സ്ട്രീ റ്റ് എന്നിവയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് സാബു.ഹാസ്യ പരിപാടികളിലെ സാബുവിന്റെ പ്രകടനം കണ്ടാണ് സംവിധായക ന്‍ കെജെ ഫിലിപ്പും പ്രൊഡക്ഷന്‍ കണ്‍ട്രോളല്‍ ഷാന്‍സി സലാമും സ്വപ്‌നസുന്ദരിയിലേക്ക് ക്ഷണിച്ചത്.ജിജിയെന്ന സ്റ്റില്‍ ഫോട്ടോഗ്രാ ഫറുടെ വേഷത്തിലാണ് സാബു സ്വപ്‌നസുന്ദരിയിലെത്തുന്നത്.

എസ് എസ് പ്രൊഡക്ഷന്റെ ബാനറില്‍ സലാം ബിടി,സുബിന്‍ ബാ ബു എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ കഥ റോയിറ്റ അങ്കമാലി കുമാര്‍ സെന്‍,തിരക്കഥ സീതു ആന്‍സന്‍ ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാന്‍സി സലാം,ക്യാമറ റോയിറ്റ സനൂപ്എഡിറ്റര്‍ ഗ്രേസണ്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ഷാജു സി ജോര്‍ജ് , സംഗീതം അജിത് സുകുമാരന്‍ ,ഹംസ കുന്നത്തേരി,വിഷ്ണു മോഹന കൃഷ്ണന്‍,ഫെമിന്‍ ഫ്രാന്‍സിസ്ആര്‍ട്ട് സണ്ണി സംഘമിത്ര , കൊറിയോഗ്രഫി ബിനീഷ് കുമാര്‍, കൊയിലാണ്ടി മേക്കപ്പ് ഷിനു ഓറഞ്ച് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷാന്‍സി സലാം സീതു അസോസിയേറ്റ് സാജിദ് സലാം മധു ആര്‍ പിള്ള , ആഷിഖ് ഗാനരചന സുദര്‍ശന്‍ പുത്തൂര്‍ ജെറിന്‍ രാജ് കളത്തിനാല്‍ ചേര്‍ത്തല സുഭാഷ് ഹംസ കുന്നത്തേരി ഫെമിന്‍ ഫ്രാന്‍സിസ് പിആര്‍ഒ റഹീം പനവൂര്‍ എന്നിവരാണ്.ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ താരമായ ഡോ.രജിത് കുമാര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ സ്വപ്‌ന സുന്ദരിഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തും.ഏറെ പ്രതീക്ഷയോടെ യാണ് സാബുവും നാടും സിനിമയെ കാത്തിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!