കോവാക്സിന് കുത്തിവെപ്പെടുത്തവര്‍ 829 പേര്
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 14526 പേര് കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീ ര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 3307 പേര് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 1905 പുരുഷ ന്മാരും 1402 സ്ത്രീകളും ഉള്‍പ്പെടും. 40 മുതല്‍ 44 വയസ്സുവരെയുള്ള 290 പേരും ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 171 പുരുഷന്മാരും 119 സത്രീകളും ഉള്‍പ്പെടും.
ഇതു കൂടാതെ 7 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 5 പേര് രണ്ടാം ഡോസുമടക്കം 12 പേരും, 38 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 108 പേര് രണ്ടാം ഡോസുമടക്കം 146 പേരും, വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന 34 പേര് ഒന്നാം ഡോസും 202 പേര് രണ്ടാം ഡോസുമടക്കം 236 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 386 പേര് ഒന്നാം ഡോസും 5752 പേര് രണ്ടാം ഡോസുമടക്കം 6138 പേരും, 60 വയസിനു മുകളിലുള്ള 142 പേര് ഒന്നാം ഡോസും 4252 പേര് രണ്ടാം ഡോസുമടക്കം 4397 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടു ത്തിട്ടുണ്ട്. ആകെ 84 സെഷനുകളിലായിട്ടാണ് കോവിഷീല്‍ഡ് കുത്തിവെപ്പ് നടന്നത്.
ആകെ 829 പേരാണ് കോവാക്സിന് കുത്തിവെപ്പെടുത്തത്, ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 264 പേര് ഒന്നാം ഡോസും 82 പേര് രണ്ടാം ഡോസും കുത്തിവെപ്പെടുത്തു. ഇതില്‍ 194 പുരുഷന്മാരും 152 സ്ത്രീകളും ഉള്‍പ്പെടും.ഇതു കൂടാതെ 88 മുന്നണി പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 45 വയസ്സിനും 60നും ഇടയിലുള്ള 243 പേര് ഒന്നാം ഡോസും 16 പേര് രണ്ടാം ഡോസും അടക്കം 259 പേരും, 60 വയസ്സിനു മുകളിലുള്ള 128 പേര് ഒന്നാം ഡോസും 8 പേര് രണ്ടാം ഡോസും അടക്കം 136 പേരും കോവാക്സിന് കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ആകെ 3 സെഷനിലൂടെയാണ് കുത്തിവെപ്പ് നടന്നത്.
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു