അലനല്ലൂര്‍: ഉപ്പുകുളത്ത് നിന്നും കടുവാപ്പേടിയൊഴിയുന്നില്ല. പ്രദേ ശത്ത് വീണ്ടും കടുവയെ കണ്ടതായി പ്രദേശവാസി.മുണ്ടക്കുളം – ഉപ്പുകുളം റോഡരികില്‍ കൊറച്ചിക്കാട് ഭാഗത്തായി ബൈക്ക് യാത്രി കനാണ് കടുവയെ കണ്ടതായി പറയുന്നത്. ശനിയാഴ്ച്ച രാത്രി എട്ടേ കാലോടെ മുണ്ടക്കുളത്തു നിന്നും പൊന്‍പാറയിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന നെല്ലിക്കുളം വീട്ടില്‍ ഷിജുവാണ് വന്യജീവി യെ കണ്ടത്. റോഡരികിലെ കാട്ടില്‍ തിളങ്ങുന്ന കണ്ണുകള്‍ കണ്ടതോ ടെ ബൈക്കിന്റെ ലൈറ്റ് തിരിച്ച് നോക്കിയപ്പോഴാണ് വന്യജീവിയെ കണ്ടതെന്നും ഉടനെ ബൈക്ക് വേഗത്തില്‍ ഓടിച്ച് രക്ഷപ്പെടുക യാ യിരുന്നെന്നും ഷിജു പറഞ്ഞു. വന്യജീവിയെ കണ്ടതായി പറയുന്നത് വനം പ്രദേശത്താണെങ്കിലും സമീപ പ്രദേശം ജനവാസ കേന്ദ്രമായ തിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. വഴിയില്‍ വന്യജീവിയെ കണ്ടതോടെ മുണ്ടക്കുളത്തെ വീട്ടിലേക്ക് പോവേണ്ടവരും രാത്രിയി ല്‍ ചൂളിയില്‍ പെട്ടുപോകുന്ന സാഹചര്യമുണ്ടായി. കടുവയെ കണ്ടെ ന്ന വിവരം ലഭിച്ചതോടെ വനപാലകരും സ്ഥലത്തെത്തി. കഴിഞ്ഞ മൂന്നിനാണ് ടാപ്പിങ് തൊഴിലാളിക്കു നേരെ കടുവയുടെ ആക്രമണ മുണ്ടായത്. ആറിന് സമീപത്തെ എന്‍.എസ്.എസ് എസ്റ്റേറ്റി ല്‍ നിന്നും ടാപ്പിങ് തൊഴിലാളിയായ മുകുന്ദനും വന്യജീവിയെ കണ്ട തായി പറഞ്ഞിരുന്നു. തുടരെ വന്യജീവിയെ വിവിധ ഭാഗങ്ങളില്‍ കാണു ന്നതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. വനംവകു പ്പ് പ്ര ദേശത്ത് കൂട് സ്ഥാപിക്കാത്തതില്‍ വലിയ പ്രതിഷേധമാണ് നാട്ടു കാര്‍ക്കുള്ളത്.
