മണ്ണാര്‍ക്കാട് : ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാതെ പ്രയാസപ്പെടുന്ന നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരു ക്കി നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റാഫ്. അമ്പതില്‍പരം വിദ്യാര്‍ത്ഥികള്‍ക്കുള്ള മൊബൈല്‍ ഫോണുകളാ ണ് സ്റ്റാഫിന്റെ സഹകരണത്തോടെ വിതരണം ചെയ്തത്.അഡ്വ.എന്‍. ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി.സ്‌കൂള്‍ മാനേജര്‍ സമദ് ഹാജി, കെ.ആലിപ്പു ഹാജി , പ്രിന്‍സിപ്പല്‍ കെ. മുഹമ്മദ് കാസിം, ഹെഡ്മി സ്ട്രസ് കെ.എം സൗദത്ത് സലീം, പി.ടി.എ വൈസ് പ്രസിഡണ്ട് അസ്ലം പാലൂര്‍, ഹംസ മാന്തോണി, കെ.പി എ സലിം , സ്റ്റാഫ് സെക്രട്ടറി സലിം നാലകത്ത് , എ.മുഹമ്മദാലി, പി.കെ അബാസ്, മുഹമ്മദ് കാവുണ്ടത്ത്, എം.കെ.മുംതാസ് , പി.ബബിത, കെ.മുനീര്‍, സി.കെ റിയാസ്, പി.അലി അസ്ഗര്‍, പി.ജംഷീര്‍, പി. ഹംസ, ഷമീര്‍ മണലടി, സി. ജാസ്മിന്‍, കെ.എം ജസീന, നസീര്‍ ബാബു, കെ.ഷാഹിദ, എ.ജലീല്‍ സംസാരിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!