കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറ,കരടിയോട് പ്രദേശ ങ്ങളില്‍ വനംവകുപ്പ് നടത്തുന്ന സര്‍വേക്കെതിരെ യൂത്ത് ലീഗ് കോ ട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി.വര്‍ഷങ്ങ ളായി വിലയ്ക്ക് വാങ്ങി സര്‍ക്കാറിലേക്ക് നികുതി അടച്ച്, കൃഷി ചെയ്തും, അതോടൊപ്പം വീടുകള്‍ വെച്ച് താമസിക്കുകയും ചെയ്യുന്ന സ്ഥലത്ത് സര്‍വ്വേ നടത്തി ജണ്ടകള്‍ സ്ഥാപിച്ച് വനമേഖലയാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെ യ്തു.യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പടുവില്‍ മാനു അധ്യ ക്ഷനായി.ജില്ല മുസ്ലിം ലീഗ് സെക്രട്ടറിമാരായ അഡ്വ. ടി.എ സിദ്ധീ ഖ്, കല്ലടി അബൂബക്കര്‍ , ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഗഫൂര്‍ കോല്‍ക്കളത്തില്‍, പഞ്ചാ യത്ത് ലീഗ് പ്രസിഡണ്ട് പാറശ്ശേരി ഹസ്സന്‍, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹി റഷീദ് മുത്തനില്‍ ,മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെ ക്രട്ടറി മുനീര്‍ താളിയില്‍, സൈനുദ്ധീന്‍ താളിയില്‍ , എം.എസ്.എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി റാഷിഖ്, കര്‍ഷ സംരക്ഷണ സമിതി ചെയര്‍മാന്‍ ഒ.ഷിഹാബ്, സാലി എ ബി റോഡ്, റഫീഖ് .വി തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി , യൂത്ത് ലീഗ് , എം.എസ് എഫ് ഭാരവാഹികളായ സുബൈര്‍ സി.കെ, ഷിഹാബ് .ഒ, മൊയ്തുട്ടി കൊമ്പം, ഹംസ കെ.യു, അഫ് ലഹ് എ.ബി റോഡ്, ജലീല്‍, ഷിഹാബ് പടുവില്‍, ഫൈസല്‍ .സി, സാനിര്‍, ബഷീര്‍ ടി.എം, സാഹിര്‍ പി, സാനിര്‍.കെ, അമ്പലപ്പാറ മുസ്ലിം നേതാക്കളായ ടി.എം ഖാലിദ്, പി. വിരാന്‍കുട്ടി, കര്‍ഷക സംരക്ഷണ സമിതി അംഗങ്ങളായ തങ്കച്ചന്‍, ദേവരാജന്‍ എന്നിവര്‍ സംബന്ധിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എ. കു ഞ്ഞയമ്മു സ്വാഗതവും , നഫാഹ് കച്ചേരിപ്പറമ്പ് നന്ദിയും പറഞ്ഞു.