കോട്ടോപ്പാടം:തിരുവിഴാംകുന്ന്,അമ്പലപ്പാറ,ഇരട്ടവാരി,കരടിയോട് പ്രദേശങ്ങളിലെ കര്‍ഷകരുടെ കൈവശഭൂമിയിലൂടേയും ജനവാസ കേന്ദ്രങ്ങളിലൂടേയുമുള്ള വനംവകുപ്പിന്റെ സര്‍വേ നടപടികള്‍ നി ര്‍ത്തിവെക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.സരിന്‍.കോട്ടോപ്പാടം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജാദ് അമ്പലപ്പാറയുടെ നേതൃത്വത്തില്‍ നടന്ന ഏകദിന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരു ന്നു സരിന്‍.ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പി. മുരളീധര ന്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി മനച്ചിതൊടി ഉമ്മര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അരുണ്‍കുമാര്‍ പാലകുറുശ്ശി , യൂത്ത് കോ ണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത, നൗഫ ല്‍താളിയില്‍,എംസി വര്‍ഗീസ്,പി.പിഏനു,നവാസ് ചോലയില്‍, രാജീവ്,അസീര്‍ വറോടന്‍,പി. മുത്തു, നാസര്‍. കെ. കെ, ഷാജഹാന്‍. പി, കെ. ജെ ജോസ്, തുടങ്ങിയവര്‍ പങ്കെടുത്തു.സുധീര്‍ കാപ്പുപറമ്പ്, ഗഫൂര്‍ ചേലോക്കാടന്‍, ചന്ദ്രന്‍ വലിയപാടത്ത്, അതുല്യ രമേഷ് എന്നിവരാണ് ഉപവാസമനുഷ്ഠിച്ചത്. ഗഫൂര്‍ സ്വാഗതവും സുധീര്‍ കാപ്പുപറമ്പ് നന്ദിയും പറഞ്ഞു.