മണ്ണാര്‍ക്കാട് മുക്കണ്ണത്തെ ജയില്‍ നിര്‍മ്മാണത്തില്‍ നിന്നും സര്‍ക്കാ ര്‍ പിന്‍തിരിയുക,നിര്‍ദ്ദിഷ്ട ഭൂമി സ്ഥലമില്ലാത്ത പാവങ്ങള്‍ക്ക് പതിച്ച് നല്‍കുക, വീടില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിച്ച് പാര്‍പ്പിട സൗകര്യമൊരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മണ്ണാര്‍ക്കാട് മുനി സിപ്പല്‍ യു.ഡി.വൈ.എഫ് കമ്മിറ്റി മുക്കണ്ണത്തെ നിര്‍ദ്ദിഷ്ട സ്ഥലത്ത് തിങ്കളാഴ്ച രാവിലെ 10ന് പ്രതിഷേധ സമരം നടത്തും. യു.ഡി. എഫ്. യു.ഡി.വൈ എഫ് ജില്ല, മണ്ഡലം നേതാക്കള്‍ സംബന്ധിക്കും.