മണ്ണാര്‍ക്കാട്: കോവിഡ് മൂലം ദുരിതത്തിലായ നാട്ടുകാര്‍ക്ക് സഹായ ഹസ്തവുമായി മുസ് ലിം ലീഗ്.നഗരസഭയിലെ വാര്‍ഡ് 29ല്‍ ദുരിതമ നുഭവിക്കുന്ന മുഴുവന്‍ വീടുകളിലും പച്ചകറി കിറ്റ് നല്‍കി. സുമന സ്സുകളുടെ സഹായത്താലും പ്രവര്‍ത്തകരുടെ പ്രവര്‍ത്തന മികവി നാലും 280 ഓളം കിറ്റുകളാണ് സമാഹരിച്ച് വിതരണം നടത്തിയത്. വിതരണോദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ സി.കെ സുഹറയുടെ സാന്നിദ്ധ്യത്തില്‍ നമ്പിയംകുന്ന് മുസ്ലീം ലീഗ് പ്രസിഡന്റ് വലപ്പുഴ ബാപ്പു നിര്‍വ്വഹിച്ചു.കഴിഞ്ഞ റമളാനില്‍ 185 ബിരിയാണി കിറ്റും വിതരണം നടത്തിയിരുന്നു. കൂടാതെ വാര്‍ഡ് മുഴുവന്‍ പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പഠനം മുടങ്ങി യ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വിതരണവും നടത്തി യിരുന്നു.യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് അഫ്‌സല്‍, വാര്‍ഡ് മുസ്ലിം ലീഗ് ഭാരവാഹി കുഞ്ഞിക്കമ്മു, ബഷീര്‍ നമ്പിയത്ത്, ഗഫൂര്‍, ഹമീദ്, യൂത്ത് ലീഗ് പ്രവര്‍ത്തകരായ സിയാദ്, അറഫാത്ത്, ഷമീര്‍,ഫസലു കുന്തിപ്പുഴ,സഹീര്‍ ബാബു ഹുസൈന്‍, യൂനുസ്, ഹസീബ്, നസറുദീന്‍, മന്‍സൂര്‍ ചെറി, ഷഫീഖ്, അലി, ഷിഹാബ് നമ്പിയത്ത്, ബഷീര്‍ നമ്പിയത്ത്, എം.എസ്.എഫ് പ്രവര്‍ത്തകരായ അജുമല്‍, ഷാഹിദ്, സഫ്വാന്‍, സജീര്‍, സിനാന്‍, ഫാരിസ്, ഇജാസ്‌ നമ്പിയത്ത്തുടങ്ങിയവര്‍ നേതൃത്വം നല്‍കി

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!